Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2019 11:33 PM GMT Updated On
date_range 25 March 2019 11:33 PM GMTസോഷ്യലിസ്റ്റ് ചിന്തകരുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം വരുന്നു
text_fieldsbookmark_border
കൊച്ചി: പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകാൻ കൊച്ചിയിൽ സോഷ്യലിസ്റ്റ് ചിന്തകരും പ്രവ ർത്തകരും ഒത്തുചേർന്നു. ഗാന്ധിജി, ഡോ. ലോഹ്യ, ജെ.പി, ഡോ. അംബേദ്കർ തുടങ്ങിയവരുടെ തത്ത്വചിന്തകളെ അടിസ്ഥാനമാക്കി മാനവികതയിലധിഷ്ഠിതമായ പുത്തൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കാനാണ് തീരുമാനം. അധ്യാപകഭവനിൽ ചേർന്ന യോഗത്തിൽ തമ്പാൻ തോമസ് ആമുഖപ്രഭാഷണം നടത്തി. കൊച്ചി സർവകലാശാല പ്രഫസർ ഡോ. ശ്രീകുമാർ, പത്രപ്രവർത്തക യൂനിയൻ മുൻ ജനറൽ സെക്രട്ടറി എൻ. പത്മനാഭൻ, സാമൂഹിക പ്രവർത്തകയായ അമ്പിളി ഓമനക്കുട്ടൻ, കായിക്കര ബാബു, അഡ്വ. എൻ.എം. വർഗീസ് എന്നിവർ യോഗം നിയന്ത്രിച്ചു. കോർപറേറ്റിസവും ചങ്ങാത്ത മുതലാളിത്തവും നിലവിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിയിരിക്കുെന്നന്ന് യോഗം വിലയിരുത്തി. വർഗീയ കോർപറേറ്റ് മുതലാളിത്തം ഹിന്ദു വർഗീയതയും ഫാഷിസവും ഉപയോഗിച്ച് സമൂഹത്തെ ൈകയടക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയ മേൽക്കോയ്മ കുടുംബ പിന്തുടർച്ചാവകാശങ്ങളിലൂടെ നേടിയെടുക്കാൻ പലരും പാർട്ടികളെ ഉപയോഗിക്കുന്നു. തമ്പാൻ തോമസ് ചെയർമാനും ഡോ. ശ്രീകുമാർ ജനറൽ കൺവീനറുമായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. പുതിയ പ്രസ്ഥാനത്തിെൻറ നയരേഖകളും തുടർ നടപടികളും ആസൂത്രണം ചെയ്യാൻ മേയ് ആദ്യവാരം ത്രിദിന ശിൽപശാല എറണാകുളത്ത് നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story