Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2019 5:04 AM IST Updated On
date_range 23 March 2019 5:04 AM ISTആര്‍.എം. പരമേശ്വരന്‍ ഐ.എന്‍.ടി.യു.സി അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി
text_fieldsbookmark_border
തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡൻറുമായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവ് ആര്‍.എം. പരമേശ്വരനെ ഐ.എന്‍.ടി.യു.സി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന ഐ.എന്‍.ടി.യു.സി അഖിലേന്ത്യ കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുത്തത്. 30 വര്‍ഷത്തിലധികം എറണാകുളം-അങ്കമാലി-ആലുവ-പെരുമ്പാവൂര്‍ തുടങ്ങിയ വ്യവസായ മേഖലകളിലും മറ്റു തൊഴില്‍ മേഖലകളിലും ഉള്ള ബഹുഭൂരിപക്ഷം വ്യവസായ സ്ഥാപനങ്ങളുടെയും യൂനിയന്‍ നേതാവായിരുന്നു അദ്ദേഹം. ചാലക്കുടി റിഫ്രാക്ടറീസ് ലിമിറ്റഡിെൻറ ചെയര്‍മാന്‍, മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് മെംബര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെംബര്‍, കെ.എസ്.ആര്‍.ടി.സി അഡ്വൈസറി ബോർഡ് മെംബര്‍, ടെലിഫോണ്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ തുടങ്ങിയ വിവിധ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളില്‍ ഔദ്യോഗികമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story