Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:03 AM IST Updated On
date_range 22 March 2019 5:03 AM ISTആടിത്തിമിർത്തും പാടിത്തകർത്തും കുരുന്നുകൾ; സന്തോഷാശ്രു പൊഴിച്ച് മാതാപിതാക്കൾ
text_fieldsbookmark_border
തിരുവനന്തപുരം: ആടിത്തിമിർത്തും പാടിത്തകർത്തും അനുകരണകലയിൽ തങ്ങളുടെ പാടവം തെളിയിച്ചും ആ കുരുന്നുകൾ സദസ്സിെ ൻറ മനംകവർന്നപ്പോൾ രക്ഷിതാക്കളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. വൈകല്യങ്ങൾക്ക് ഞങ്ങളെ തോൽപ്പിക്കാനാവില്ലെന്ന ആഹ്വാനവുമായി അവർ സംഗമവേദിയിൽ നിറഞ്ഞുനിന്നു. അന്താരാഷ്ട്ര ഡൗൺ സിൻഡ്രോം ദിനാചരണത്തിെൻറ ഭാഗമായി മെഡിക്കൽ കോളജ് ചൈൽഡ് െഡവലപ്മെൻറ് സെൻററിൽ സംഘടിപ്പിച്ച ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ സംഗമവേദിയിലാണ് വിസ്മയക്കാഴ്ചകൾ അരങ്ങേറിയത്. രക്ഷിതാക്കളുടെ സുരക്ഷാകരങ്ങളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കുഞ്ഞുങ്ങളെ ഏതാനും മണിക്കൂറുകൾ അവരുടെ സർഗവാസന പ്രകടിപ്പിക്കാൻ സ്വതന്ത്രമായി വിട്ടുകൊടുക്കുകയായിരുന്നു സംഘാടകർ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാൽപതോളം കുട്ടികൾ പങ്കെടുത്ത ചടങ്ങ് ചലച്ചിത്രനടിയും നിർമാതാവുമായ മേനകാ സുരേഷ് ഉദ്ഘാടനം ചെയ്തു. കൗൺസലിങ് സൈക്കോളജിസ്റ്റ് സുഷാ ജനാർദനൻ കുട്ടികളെ പരിചരിക്കുന്നതുസംബന്ധിച്ച് പ്രഭാഷണം നടത്തി. തുടർന്നു നടന്ന സെമിനാറിൽ എസ്.എ.ടി ആശുപത്രിയിലെ അഡീഷനൽ പ്രഫസറും എസ്.എ.ടിയിലെ കൺസൾട്ടൻറ് ജനറ്റിസ്റ്റുമായ ഡോ. വി. എച്ച്. ശങ്കർ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. അതോടൊപ്പം ഡൗൺ സിൻഡ്രോം രോഗനിർണയവും ചികിത്സയും എന്ന വിഷയത്തിൽ ക്ലാസ് നടന്നു. എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, സി.ഡി.സി ഡയറക്ടർ ഡോ. ബാബു ജോർജ് എന്നിവർ സംസാരിച്ചു. എസ്.എ.ടി, സി.ഡി.സി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ഡോക്ടർമാർ, വിദ്യാർഥികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story