Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2019 11:33 PM GMT Updated On
date_range 21 March 2019 11:33 PM GMTവിദൂര വിദ്യാഭ്യാസ അഗ്രികൾചർ ബിരുദ കോഴ്സുകൾക്ക് യു.ജി.സി നിരോധനം
text_fieldsbookmark_border
തിരുവനന്തപുരം: അഗ്രികൾചർ ബിരുദ കോഴ്സുകൾ വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്നത് നിരോധിച്ച് യു.ജി.സി ഉത്തരവ്. 201 9-20 അധ്യയന വർഷം മുതലാണ് ഉത്തരവിന് പ്രാബല്യം. അഗ്രികൾചറൽ റിസർച് ആൻഡ് എജുക്കേഷൻ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച്, കൃഷി, കർഷക ക്ഷേമ മന്ത്രാലയം എന്നിവയിൽനിന്ന് ഇതുസംബന്ധിച്ച് യു.ജി.സിക്ക് ലഭിച്ച കത്തുകൾ പരിഗണിച്ചാണ് തീരുമാനം. ഒാപൺ സർവകലാശാലകളിൽ ഉൾപ്പെടെ ഒേട്ടറെ സംസ്ഥാന സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അഗ്രികൾചർ ബിരുദ കോഴ്സ് നിലവിലുണ്ട്. യു.ജി.സിയുടെ പുതിയ ഉത്തരവോടെ ഇൗ കോഴ്സുകൾ നിർത്തലാക്കേണ്ടിവരും. ഒാപൺ വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ 2017ൽ യു.ജി.സി പരിഷ്കരിച്ചിരുന്നു. ഇതുപ്രകാരം എൻജിനീയറിങ്, മെഡിസിൻ, ഡെൻറൽ, ഫാർമസി, നഴ്സിങ്, ആർക്കിടെക്ചർ, ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകൾ വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്താൻ പാടില്ല. വിദൂരരീതിയിൽ നടത്തുന്നതിനുള്ള വിലക്കുള്ള കോഴ്സുകളിലേക്ക് അഗ്രികൾചർ ബിരുദ കോഴ്സുകളെ കൂടി ഉൾപ്പെടുത്തുന്നതാണ് യു.ജി.സി തീരുമാനം. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story