Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:03 AM IST Updated On
date_range 22 March 2019 5:03 AM ISTവീട്ടിൽ മോഷണം; ജോലിക്കാരായ സ്ത്രീകൾ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: ബിസിനസുകാരനായ നവാസിെൻറ വള്ളക്കടവിലെ വീട്ടിൽ മോഷണം നടത്തിയ വീട്ടുജോലിക്കാരായ സ്ത്രീകൾ അറസ ്റ്റിൽ. പേട്ട കല്ലുംമൂട് സ്വദേശി ഷൈല, വള്ളക്കടവ് ആശാൻ നഗറിലെ സുജ എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി നവാസിെൻറ ബന്ധുവായ ഷൈലയോടൊപ്പം സുജയും വീട്ടുജോലികൾ ചെയ്തുവരുകയായിരുന്നു. നവാസും കുടുംബവും കഴിഞ്ഞ വർഷാവസാനം സൗദിയിൽ പോയ സമയവും വീട്ടുജോലികൾ ചെയ്യാൻ ഇവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവർ ആളില്ലാത്ത തക്കം നോക്കി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവർന്ന് ചാലയിലെ പല സ്ഥലങ്ങളിൽ വിൽക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പ്രതികളുമൊത്തുള്ള അന്വേഷണത്തിൽ ചാലയിലെ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങളിൽ ചിലത് കണ്ടെടുത്തു. ബാക്കി ആഭരണങ്ങൾക്കായുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story