Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:03 AM IST Updated On
date_range 22 March 2019 5:03 AM ISTശശി തരൂരിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണം -ദലിത് കോൺഗ്രസ്
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ വിജയിപ്പിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് പേരൂർക്കട രവി അഭ്യർഥിച്ചു. ദലിത് കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് പ്രവർത്തനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് ബി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അശോകൻ, എ.കെ. നഗർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡി.എസ്. രാജ്, സി. അനിത, ശാസ്തമംഗലം വിജയൻ, ഇടപ്പഴിഞ്ഞി ഗോപൻ, കഴക്കൂട്ടം ദേവരാജൻ, അരുവിക്കര സുരേഷ്, പാതിരപ്പള്ളി അനിൽകുമാർ, കാഞ്ഞിരംപാറ മോഹനൻ, ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story