Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2019 5:04 AM IST Updated On
date_range 21 March 2019 5:04 AM IST108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; പെൺകുഞ്ഞിന് ജന്മം നൽകി
text_fieldsbookmark_border
നെടുമങ്ങാട്: 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. വിതുര സ്വദേശിനി അനുശാന്തിയാണ് ഇന്നലെ പുലർച്ചെ 108ൽ പെൺകുഞ്ഞിന് ജന ്മം നൽകിയത്. അനുശാന്തിയുടെ രണ്ടാമത്തെ പ്രസവമാണ്. പ്രസവവേദനയെതുടർന്ന് നെടുമങ്ങാടുള്ള 108മായി ഭർത്താവ് സോജികുമാർ ബന്ധപ്പെട്ടു. പിന്നാലെ വിതുരയിൽനിന്ന് യുവതിയുമായി കാറിൽ യാത്ര ആരംഭിച്ചു. നെടുമങ്ങാട് പുത്തൻപാലം ജങ്ഷനിൽ വെച്ച് കാർ നിർത്തി അനുശാന്തിയെ ആംബുലൻസിൽ കയറ്റി. ഇവർ ആവശ്യപ്പെട്ട പ്രകാരം വട്ടപ്പാറയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, ആശുപത്രിയിലെത്തും മുമ്പ് അടിയന്തര പ്രസവശുശ്രൂഷ നടേത്തണ്ടിവന്നു. നഴ്സ് റിങ്കുവും പൈലറ്റ് ഡ്രൈവർ സന്തോഷ്കുമാറും ചേർന്നാണ് ശുശ്രൂഷ നടത്തിയത്. തുടർന്ന് സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ച് തുടർചികിത്സയും നൽകി. അമ്മയുടെയും കുഞ്ഞിെൻറയും ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story