Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:03 AM IST Updated On
date_range 18 March 2019 5:03 AM ISTഓപറേഷൻ ബോൾട്ട്: ലഹരിവസ്തുക്കളുമായി 26 പേർ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതിനും സാമൂഹികവിരുദ്ധരെ അടിച്ചമർത്തുന്നതിനുമായി രൂപംനൽകിയ 'ഓപറേഷൻ ബോൾട്ടി'ൽ ഞായറാഴ്ച കുടുങ്ങിയത് 26 പേർ. ലഹരിവസ്തുക്കൾ കൈവശംെവച്ചതിനാണ് ഇവർ പിടിയിലായത്. നഗരത്തിലെ 90 സ്ഥലങ്ങളിൽ ഞായറാഴ്ച നടത്തിയ മിന്നൽ റെയ്ഡിൽ പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന 110 വാറണ്ട് കേസ് പ്രതികളെയും 15 പിടികിട്ടാപ്പുള്ളികളെയും വലയിലാക്കിയതായി പൊലീസ് അറിയിച്ചു. എല്ലാ സ്റ്റേഷൻ അതിർത്തികളിലുമുള്ള കുറ്റവാളികളുടെ വീടുകളിലും, ഇവർ സാധാരണ കൂട്ടമായി ഇരിക്കാറുള്ള നഗരത്തിലെ ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് ലോക്കൽ പൊലീസും ഷാഡോ പൊലീസും പരിശോധിച്ചത്. സിറ്റിയിലെ സാമൂഹികവിരുദ്ധരും ലഹരി ഉപയോഗിക്കുന്നവരും സംഘംചേരുന്ന സ്ഥലങ്ങളിലും പൊലീസ് മിന്നൽ പരിശോധന നടത്തി. മോഡലിൽ ക്രിത്രിമത്വം നടത്തിയ 203 ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. 4008ഓളം വാഹന പരിശോധന നടത്തിയതിൽ 2046 പേർക്കെതിരെ നടപടി എടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ സഞ്ജയ് കുമാർ ഗുരുഡിൻ അറിയിച്ചു. കുറ്റകൃത്യങ്ങളെ കുറിച്ചും കുറ്റവാളികളെ കുറിച്ചും ലഭ്യമാവുന്ന വിവരങ്ങൾ സിറ്റി പൊലീസ് കമീഷണറെ നേരിട്ടറിയിക്കുന്നതിന് 9497975000 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story