Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:03 AM IST Updated On
date_range 18 March 2019 5:03 AM ISTയുവാവിനെ തട്ടിക്കൊണ്ടുപൊയി മർദിച്ച് അവശനാക്കി വഴിയിൽ തള്ളി
text_fieldsbookmark_border
കഴക്കൂട്ടം: കുപ്രസിദ്ധ ഗുണ്ടാത്തലവൻ എതിർസംഘത്തിൽെപട്ട യുവാവിനെ തട്ടിക്കൊണ്ടുേപായി മർദിച്ച് അവശനാക്കിയ ശേ ഷം വഴിയിൽ തള്ളി. കഴക്കൂട്ടം കരിയിൽ സ്വദേശിയായ ഉണ്ണികുട്ടനെയാണ് (24) ഗുണ്ടാത്തലവനായ പഞ്ചായത്ത് ഉണ്ണി ഞായറാഴ്ച രാത്രി ഏഴോടെ തട്ടിക്കൊണ്ടുപോയത്. ഇയാൾ മേനംകുളത്തിനടുത്ത് െവച്ച് ഉണ്ണികുട്ടനെ മർദിക്കുന്നതും ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്നതും കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കഠിനംകുളം പൊലീസ് ഉണ്ണികുട്ടന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ വഴിക്കുെവച്ച് ഉണ്ണികുട്ടനെ മൃഗീയമായി മർദിച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കണിയാപുരം മസ്താൻമുക്കിനടുത്ത് ഉപേക്ഷിച്ച് പഞ്ചായത്ത് ഉണ്ണി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പൊലീസ് അവശനായ ഉണ്ണികുട്ടനെ ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണികുട്ടെൻറ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ പഞ്ചായത്ത് ഉണ്ണി ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയതെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story