സംസ്കൃത കോളജിലെ അടി: 16 പേർക്കെതിരെ കേസെടുത്തു

05:03 AM
16/03/2019
തിരുവനന്തപുരം: പെൺകുട്ടിയെ ശല്യപ്പെടുത്തിയതി​െൻറ പേരിൽ സംസ്കൃത കോളജിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരടക്കം 16 പേർെക്കതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ പ്രവർത്തകരായ കോളജിലെ ആറു വിദ്യാർഥികൾക്കും ഇവരെ ആക്രമിക്കാൻ പുറത്തുനിന്നെത്തിയ കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. കോവളം സ്വദേശിനിയായ വിദ്യാർഥിനിയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യാനെത്തിയ കോവളം സ്വദേശികളായ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ കോളജിലെ വിദ്യാർഥികളിൽ ചിലർ മർദിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായി ഇവർ പുറത്തുനിന്ന് ആളെക്കൊണ്ടുവന്ന് വ്യാഴാഴ്ച രാത്രിയോടെ കോളജിൽ കയറി എതിർ സംഘത്തെ അക്രമിക്കുകയായിരുന്നു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്.
Loading...
COMMENTS