ജില്ല സൂപ്പർ ഡിവിഷൻ ഫുട്ബാൾ എസ്.ബി.ഐയെ സമനിലയിൽ തളച്ച് കേരള പൊലീസ്

05:03 AM
16/03/2019
തിരുവനന്തപുരം: ജില്ല സൂപ്പർ ഡിവിഷൻ ഫുട്ബാളിൽ എസ്.ബി.ഐയെ സമനിലയിൽ തളച്ച് കേരള പൊലീസ്. യൂനിവേഴ്സ്റ്റി സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിൽ കരുത്തരായ ബാങ്ക് ടീമിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് പൊലീസ് തടിയൂരിയത്. കാലുകൊണ്ട് കളിക്കുന്നതിന് ഇരുടീമും ശരീരംകൊണ്ട് കളിക്കാൻ ശ്രമിച്ചതോടെ എട്ട് മഞ്ഞകാർഡും ഒരു ചുവപ്പ് കാർഡുമാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. നീണ്ടകാലത്തെ പരിക്കിന് ശേഷം കളത്തിലിറങ്ങിയ മുൻ കേരളതാരം ഉസ്മാനെ മുന്നിൽ നിർത്തിയാണ് കോച്ച് വി.പി. ഷാജി പൊലീസിനെതിരെ കളംവരച്ചത്. ഉസ്മാനൊപ്പം സന്തോഷ് ട്രോഫി താരങ്ങളായ സജിത്ത് പൗലോസും സീസണും ഷിബിൻലാലും കൂടി ചേർന്നതോടെ പലപ്പോഴും പൊലീസി​െൻറ പ്രതിരോധനിര പരീക്ഷിക്കപ്പെട്ടു. 24ാം മിനിറ്റിൽ ഗോളി നിഷാദ് മാത്രം മുന്നിൽ നിൽക്കെ കിട്ടിയ സുവർണാസരം പുറത്തേക്കടിച്ച് ഉസ്മാൻ പാഴാക്കി. 40ാം മിനിറ്റിൽ പൊലീസി​െൻറ സുജിൽ എസ്.ബി.ഐയുടെ ഗോൾമുഖത്തേക്ക് നടത്തിയ ആക്രമണമായിരുന്നു മത്സരത്തിൽ പൊലീസിന് അവകാശപ്പെടാനുണ്ടായിരുന്ന ഏക ഷോട്ട്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ എസ്.ബി.ഐ നിര കൂടുതൽ ഒത്തിണക്കം കാട്ടിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ടൂർണമ​െൻറി​െൻറ രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ടൈറ്റാനിയം സ​െൻറ് മേരീസിനെയും വൈകീട്ട് 4.45ന് കെ.എസ്.ഇ.ബി എസ്.എം.ആർ.സി പൊഴിയൂരിനെയും നേരിടും.
Loading...
COMMENTS