പ്രവാസികളോടുള്ള അവഗണനക്കെതിരെ രാജ്​ഭവൻ മാർച്ച്​

05:03 AM
13/03/2019
തിരുവനന്തപുരം: പ്രവാസികളോട് കേന്ദ്ര സർക്കാർ അവഗണന കാട്ടുന്നതായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. വിമാനത്താവള വിൽപനക്കെതിരെയും കേന്ദ്രസർക്കാറി​െൻറ പ്രവാസി ദ്രോഹ നടപടിക്കെതിരെയും കേരള പ്രവാസി സംഘം നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വികസനത്തിൽ ഒരു ഭാഗം പ്രവാസികളുടെ അധ്വാനത്തി​െൻറ മിച്ചമൂല്യമാണ്. അവരെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുണ്ട്. പരിമിത സാഹചര്യങ്ങളിലും എൽ.ഡി.എഫ് സർക്കാർ പ്രവാസികൾക്ക് നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. എല്ലാ പൊതുമേഖല സ്ഥാപനങ്ങളെയും സ്വകാര്യമേഖലക്ക് എഴുതി വിൽക്കുകയാണ്‌ കേന്ദ്രം. ഇതി​െൻറ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. വിജയകുമാർ, സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള, ട്രഷറർ ബാദുഷ കടലുണ്ടി, എക്‌സിക്യൂട്ടിവ് കമ്മിറ്റി മെംബർ പീറ്റർ മാത്യു, സംസ്ഥാന കമ്മിറ്റി വനിത കൺവീനർ ഡി. അനിതാ കുമാരി, എറണാകുളം ജില്ല സെക്രട്ടറി സി.ഇ. നാസർ, തിരുവനന്തപുരം ജില്ല സെക്രട്ടറി കെ. സി. സജീവ് തൈക്കാട്, കൊല്ലം ജില്ല സെക്രട്ടറി നിസാർ അമ്പലംകുന്ന് തുടങ്ങിയവർ സംസാരിച്ചു.
Loading...