ആറു വയസ്സുകാരിക്കു പീഡനം; പ്രതിക്ക് 10 വർഷം കഠിനതടവ്

05:03 AM
13/03/2019
കൊല്ലം: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചൽ തഴമേൽ വിജി വിലാസത്തിൽ വിജയനാണ് (58) കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് സ്പെഷൽ (പോക്സോ) ജഡ്ജി ഇ. ബൈജു ശിക്ഷ വിധിച്ചത്. 2015 മാർച്ച് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തയ്യൽ കടയിൽ വന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്് ബാലനെ പീഡിപ്പിച്ച കേസിൽ 70 വയസ്സുകാരന് മൂന്നു വർഷം കഠിന തടവ് കൊല്ലം: ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70 വയസ്സുകാരന് മൂന്നു വർഷം കഠിന തടവ്. 14കാരനെ പീഡിപ്പിച്ച കേസിലാണ് പ്രതി കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് ജവാൻസ് വീട്ടിൽ സെയ്ദ് കുഞ്ഞിനെ (70) പോക്സോ നിയമം ഏഴ്, എട്ട് വകുപ്പുകൾ പ്രകാരം കൊല്ലം ഫസ്റ്റ് അഡീഷനൽ സെഷൻസ് ജഡ്ജി ഇ. ബൈജു ശിക്ഷ വിധിച്ചത്.
Loading...