ഗ്രാമപ്രദേശം കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണം

05:03 AM
13/03/2019
കുളത്തൂപ്പുഴ: ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണവും വിപണനവും വ്യാപകമാകുന്നു. ഉത്സവ സീസണും തെരഞ്ഞെടുപ്പും മുന്നിൽകണ്ട് വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് രഹസ്യമായി വ്യാജമദ്യ നിർമാണം നടക്കുന്നത്. വനമേഖലയിൽ നിർമിച്ച് കുപ്പികളിലാക്കി എത്തിക്കുന്ന വ്യാജമദ്യം വിൽപന നടത്തുന്നതിന് പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചോഴിയകോട് മിൽപാലം, മാപ്പാറ കടവ്, അമ്മയമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ കളിക്കളങ്ങൾ, സാംനഗർ വനത്ത് മുക്ക്, വില്ലുമല കോളനി, ചെറുകര, നെടുവന്നൂർ കടവ് പ്രദേശങ്ങളിൽ ഇവയുടെ വിപണനം സജീവമാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. മൊബൈൽ ഫോണിലൂടെ ഓർഡർ ശേഖരിച്ച് ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജനസഞ്ചാരം കുറഞ്ഞ വനമേഖലകളിലെ ചതുപ്പ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റുസംഘങ്ങൾ വ്യാജമദ്യം നിർമിക്കുന്നത്. ഇതേതുടർന്ന് അധികൃതരുടെ പരിശോധനകൾ ഇവിടേക്ക് എത്താറില്ല. ദിവസങ്ങൾക്ക് മുമ്പ് ചോഴിയക്കോട് വനമേഖലയിൽ പൊലീസ്, എക്സൈസ്, വനം വകുപ്പുകൾ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും വ്യാജവാറ്റ് സംഘങ്ങളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാംസ്കാരിക നിലയത്തി​െൻറ ഭൂമി കൈയേറിയ സംഭവം: പഞ്ചായത്ത് നോട്ടീസ് നൽകി കുളത്തൂപ്പുഴ: മലയോര ഹൈവേ നിർമാണത്തി​െൻറ മറവിൽ സാംസ്കാരിക നിലയത്തി​െൻറ ഭൂമി കൈയേറിയ സ്വകാര്യവ്യക്തിക്ക് സ്ഥലമൊഴിയണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി. കുളത്തൂപ്പുഴ ഗ്രാമപ‌ഞ്ചായത്തി​െൻറ ഉടമസ്ഥതയിൽ ചോഴിയക്കോട് പ്രവർത്തിക്കുന്ന സാംസ്കാരികനിലയം ഭൂമിയാണ് സ്വകാര്യവ്യക്തി കൈയേറി കടകെട്ടി കച്ചവടം തുടങ്ങിയത്. അടിയന്തരമായി ഒഴിയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. സാംസ്കാരിക നിലയത്തിന് മുന്നിലെ റോഡ്പുറമ്പോക്കിലെ ചായക്കട മലയോരഹൈവേ നിർമാണത്തി​െൻറ ഭാഗമായി പൊളിച്ച് നീക്കിയിരുന്നു. ഇതിനിടെയാണ് സാസ്കാരിക നിലയം പ്രവർത്തിക്കുന്ന ഭൂമിയിൽ കടകെട്ടി സ്വകാര്യവ്യക്തി കച്ചവടം ആരംഭിച്ചത്. കൈയേറ്റക്കാർ സ്വന്തം നിലയിൽ ഒഴിഞ്ഞ് പോയില്ലെങ്കിൽ പൊളിച്ചുനീക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Loading...