കൗൺസിൽ യോഗത്തിൽ വാക്കേറ്റവും ഇറങ്ങിപ്പോക്കും

05:03 AM
13/03/2019
പുനലൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റവും പോർവിളിയും. പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. നഗരസഭയിൽ പി.എം.എ.വൈ പദ്ധതിയിൽപെടുത്തി നിർമിക്കുന്ന വീടുകളുടെ ഉടമകൾക്ക് പണം നൽകാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മിൽ പ്രശ്നമുണ്ടായത്. ആയിരത്തോളം വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 41 വീടുകൾക്ക് പൂർണമായും ചിലവീടുകൾക്ക് രണ്ടാം ഗഡു തുകയും നൽകി. എന്നാൽ ഭൂരിപക്ഷം കുടുംബങ്ങൾക്കും തുക ലഭിച്ചില്ല. പണം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബങ്ങൾ വീടി​െൻറ അടിസ്ഥാനം നിർമിച്ച് കാത്തിരിക്കുന്നു. കൗൺസിലിൽ പ്രതിപക്ഷം ഇതിനെ ചോദ്യംചെയ്തു. ഭരണപക്ഷത്തുള്ളവർ ഇതിനെതിരെ രംഗത്തുവന്നതോടെ വാക്കേറ്റമായി. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ സംഘർഷാവസ്ഥയായി. അവസാനം പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യൻ ബഹിഷ്കരണം പ്രഖ്യാപിച്ചു, ഒപ്പമുള്ളവർ കൗൺസിൽ നിന്നും ഇറങ്ങിപ്പോയി. പാവങ്ങളുടെ വീടുകൾ പൂർത്തിയാക്കാൻ സമയത്തിന് പണം നൽകാത്ത നഗരസഭ അധികൃതർക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. കിണറ്റിൽ വീണ പന്നിയെ അഗ്നിശമനസേന രക്ഷിച്ചു പത്തനാപുരം: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കാട്ടുപന്നിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പത്തനാപുരം ഇടത്തറ ഇളപ്പുപാറ രവിയുടെ വീട്ടിലെ കിണറ്റിലാണ് പന്നി വീണത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയേപ്പാഴാണ് കാട്ടുപന്നിയെ കണ്ടത്. തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ എത്തിയ ആവണീശ്വരം അഗ്നിശമനസേനാംഗങ്ങളാണ് പുറത്തെടുത്തത്. വല ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞമാസവും സമീപത്തെ വീട്ടിലെ കിണറ്റില്‍ പന്നി വീണിരുന്നു.
Loading...
COMMENTS