പൊങ്കാല മഹോത്സവം

05:03 AM
13/03/2019
കുന്നിക്കോട്: കാര്യറ പീഠികയിൽ ഭഗവതിക്ഷേത്രത്തിലെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പുനലൂര്‍ ഗ്രൂപ് അസി. ദേവസ്വം കമീഷണര്‍ ടി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പൊങ്കാല സമർപ്പണവും നടന്നു. വൈകീട്ട് മൂലക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടന്നു. വേനല്‍മഴ: കുന്നിക്കോട് മേഖലയില്‍ വ്യാപക കൃഷിനാശം കുന്നിക്കോട്: വേനല്‍മഴ ശക്തമാകുന്നു. മേഖലയില്‍ വ്യാപക കൃഷിനാശം. ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വെട്ടിക്കവല പഞ്ചായത്തിൽ നിരവധി കർഷകർക്ക് കൃഷിനാശം സംഭവിച്ചു. വാഴ, മരച്ചീനി, പയർ, പാവൽ എന്നിവയാണ് കൂടുതലും നശിച്ചത്. ചക്കുവരക്കൽ തോട്ടശ്ശേരിയിൽ ബൈജുവി​െൻറ ഇരുപത് മൂട് വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. സമീപവാസിയായ പ്രതീക്ഷയിൽ സജികുമാറി​െൻറ കാർഷിക വിളകൾക്കും നാശംസംഭവിച്ചിട്ടുണ്ട്. വിളവെടുക്കാറായ കാര്‍ഷികവിളകളാണ് നശിച്ചതിൽ ഏറെയും. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Loading...
COMMENTS