Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനപങ്കാളിത്തമുണ്ടായാൽ...

ജനപങ്കാളിത്തമുണ്ടായാൽ പൊതുവിദ്യാഭ്യാസരംഗം ഇനിയും മെച്ചപ്പെടുത്താം -മന്ത്രി

text_fields
bookmark_border
നെയ്യാറ്റിൻകര: ജനപങ്കാളിത്തമുണ്ടായാൽ പൊതുവിദ്യാഭ്യാസരംഗം ഇനിയും മെച്ചപ്പെടുത്താനാവുമെന്ന് മന്ത്രി എ.കെ. ശ ശീന്ദ്രൻ. വിദ്യാഭ്യാസ മേഖലയിലെ കേരളത്തി​െൻറ പുരോഗതി ദേശീയതലത്തിൽ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണംവേണം. നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിലെ ഒാഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1991ൽ ലോകബാങ്ക് സഹായത്തോടെ ആരംഭിച്ച േപാളിടെക്നിക് കോളജിൽ അഞ്ച് ബ്രാഞ്ചുകളിലായി റെഗുലർ കോഴ്സുകളും വിവിധ തൊഴിൽ പരിശീലന കോഴ്സുകളും നടത്തിവരുന്നുണ്ട്. കെ. ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ എൻ.കെ. അനിതകുമാരി, വാർഡ് കൗൺസിലർ അശ്വതി, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. രാജ് മോഹൻ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ജി. സുരേഷ് തമ്പി, പി.ടി.എ വൈസ് പ്രസിഡൻറ് ആർ. ശശികുമാർ, യൂനിയൻ ചെയർമാൻ അഖിലേഷ് എസ് എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതവും പോളിടെക്നിക് പ്രിൻസിപ്പൽ ഗീത എസ് നന്ദിയും പറഞ്ഞു. പി.ഡബ്യു.ഡി സൂപ്രണ്ടിങ് എൻജിനീയർ വി. ഹരിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചിത്രവിവരണം ; നെയ്യാറ്റിൻകര പോളിടെക്നിക് ഒാഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു GLA_3721.JPG GLA_3723.JPG GLA_3702.JPG
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story