Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:03 AM IST Updated On
date_range 8 March 2019 5:03 AM ISTനാഗർകോവിൽ-താമ്പരം ൈത്രവാര െട്രയിൻ ഉദ്ഘാടനം ഇന്ന്്്്്
text_fieldsbookmark_border
നാഗർകോവിൽ: നാഗർകോവിൽ-താമ്പരം ൈത്രവാര ട്രെയിൻ സർവിസിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടാർ റ െയിൽവേ സ്റ്റേഷനിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്യും. താമ്പരത്തേക്ക് നാഗർകോവിലിൽനിന്നും ആഴ്ചയിൽ മൂന്നു ദിവസത്തേക്കാണ് സർവിസ്. നാഗർകോവിലിൽനിന്നും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് പുറപ്പെട്ട് വള്ളിയൂർ, തിരുനെൽവേലി, കോവിൽപട്ടി, ചാത്തൂർ, വിരുദുനഗർ, മധുര, ദിണ്ഡുക്കൽ, തിരുച്ചിറാപള്ളി, വിരുദാചലം, വിഴുപ്പുരം, ചെങ്കൽപ്പട്ട് വഴി പിറ്റേദിവസം രാവിലെ 5.05ന് താമ്പരത്ത് എത്തും. താമ്പരത്തുനിന്ന് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി 7.20ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.55ന് നാഗർകോവിലിൽ എത്തിച്ചേരും. മണ്ടയ്ക്കാട് വലിയപടുക്ക നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിൽ കുംഭ മാസ ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ വലിയപടുക്ക വെള്ളിയാഴ്ച രാത്രി 12ന് നടക്കും. ചടങ്ങിനായുള്ള ഒരുക്കം പൂർത്തിയായതായി കന്യാകുമാരി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story