Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാമനപുരം നദിയിലെ...

വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചു കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകുമെന്ന്​ ആശങ്ക

text_fields
bookmark_border
ആറ്റിങ്ങല്‍: വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചതോടെ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകുമെന്ന് ആശങ്ക. മഴ ലഭി ച്ചില്ലെങ്കില്‍ വേനലില്‍ ജലക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനം. 2017ല്‍ നദി ഉണങ്ങി വരണ്ട് അടിത്തട്ട് കണ്ടിരുന്നു. നദിയില്‍ അങ്ങിങ്ങുണ്ടായിരുന്ന കുഴിയില്‍ കെട്ടിനിന്ന വെള്ളം മോേട്ടാർ ഉപയോഗിച്ച് പമ്പ് ഹൗസില്‍ എത്തിച്ചാണ് അന്ന് ആശ്വാസം കണ്ടത്. വെള്ളം ദുരുപയോഗം ചെയ്യുന്നതിനെതിരെ വാട്ടര്‍ അതോറിറ്റി നടപടികള്‍ ഊർജിതമാക്കിയിട്ടുണ്ട്. പൂവമ്പാറക്ക് സമീപം തടയണ ഒരുക്കിയാണ് കുടിവെള്ള പദ്ധതികള്‍ക്കാവശ്യമായ വെള്ളം സംഭരിക്കുന്നത്. തടയണ ഇക്കുറി താൽക്കാലികമായി ഉയര്‍ത്തിയിട്ടും നീരൊഴുക്ക് കുറഞ്ഞ് വെള്ളം താഴുകയാണ്. കായലിലെ ഉപ്പ് വെള്ളം വാമനപുരം നദിയിലേക്ക് കയറി കുടിവെള്ള പദ്ധതികളിലേക്കെത്തുന്നത് ചെറുക്കാനാണ് തടയണ നിർമിച്ചത്. 2017 ജനുവരിയില്‍ തന്നെ തടയണയിലേക്ക് വെള്ളം ചുരുങ്ങിത്തുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം അത്രവലിയ പ്രശ്‌നം ഉണ്ടായില്ല. എന്നാല്‍ ഇക്കുറി ഫെബ്രുവരി ആദ്യം തന്നെ ജലനിരപ്പ് കുറഞ്ഞു. ഇത് ജലക്ഷാമത്തി​െൻറ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. തുലാവര്‍ഷം ശക്തമാകാതിരുന്നത് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ കിണറുകളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മിക്കകിണറുകളും വറ്റിക്കഴിഞ്ഞു. കുളങ്ങളും നീര്‍ത്തടങ്ങളുമെല്ലാം വറ്റിയ നിലയിലാണ്. ജനങ്ങൾ പൈപ്പ് വെള്ളമാണ് കൂടുതലായി ആശ്രയിക്കുന്നത്. ഓരോദിവസവും നൂറോളം പുതിയ അപേക്ഷകരാണ് വാട്ടര്‍ അതോറിറ്റിയില്‍ എത്തുന്നത്. എന്നാല്‍ ആറ്റിങ്ങല്‍ വാട്ടര്‍സപ്ലൈ ഓഫിസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. ജലലഭ്യതയില്ലാത്തതിനാലാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറഞ്ഞു. നദിയില്‍ നീരൊഴുക്ക് നിലച്ചതോടെ ശുദ്ധജല വിതരണത്തിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുമെന്നാണ് സൂചന. ജൂണിന് ശേഷം മാത്രമാകും ഇനി പുതിയ അപേക്ഷ സ്വീകരിക്കല്‍. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിൽ മുഴുവന്‍ പ്രേദശത്തും വിതരണംചെയ്യുന്നത് വാമനപുരം നദിയില്‍ നിന്നുള്ള വെള്ളമാണ്. കഴക്കൂട്ടം, മേനംകുളം പ്രദേശത്തേക്ക് വിതരണത്തിനെടുക്കുന്നതും വാമനപുരം നദിയില്‍ നിന്നുള്ള വെള്ളം തന്നെ. വരള്‍ച്ചാകാലത്ത് വാളക്കാട്ട് പ്രവര്‍ത്തിക്കുന്ന ശുദ്ധീകരണശാലയില്‍നിന്ന് ദിവസവും മുന്നൂറിലധികം ടാങ്കര്‍ ലോറികള്‍ക്ക് വെള്ളം നൽകുന്നതും നദിയെ ആശ്രയിച്ചാണ്. ശുദ്ധജലം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ നൽകിക്കഴിഞ്ഞു. വാഹനങ്ങള്‍ കഴുകുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് പൈപ്പുവെള്ളം ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. പൊതുടാപ്പുകള്‍ വഴിയുള്ള ജലചൂഷണവും തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കി. കുടിവെള്ളം ലഭ്യമല്ലാതായാല്‍ ആശുപത്രികളുടേതുള്‍പ്പെടെയുള്ള പ്രവര്‍ത്തനം താളംതെറ്റും. ഫോട്ടോ. പൂവന്‍പാറ ചെക്ക്ഡാമില്‍ ജലനിരപ്പ് താഴ്ന്നനിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story