Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക നിയമനാംഗീകാരം:...

അധ്യാപക നിയമനാംഗീകാരം: സര്‍ക്കാര്‍ നിലപാട് വഞ്ചനപരം- കെ.എസ്.ടി.യു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമനാംഗീകാരം സംബന ്ധിച്ച സര്‍ക്കാറി​െൻറ നിലപാട് തികച്ചും അപഹാസ്യവും അധ്യാപകസമൂഹത്തോട് കാണിച്ച വഞ്ചനപരമായ സമീപനവുമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംപോലെയുള്ള വിദ്യാഭ്യാസരംഗത്തെ ഗുണനിലവാര പരിപാടികള്‍ക്ക്് നേതൃത്വം നല്‍കിയ, മൂന്നുവര്‍ഷമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നവരുമായ ഇത്തരം അധ്യാപകരോടുള്ള സര്‍ക്കാറി​െൻറ നീതിനിഷേധമാണിതെന്ന് പ്രസിഡൻറ് എ.കെ. സൈനുദ്ദീന്‍ പറഞ്ഞു. മുന്‍ യു.ഡി.എഫ് സര്‍ക്കാറി​െൻറ 2011ലെ അധ്യാപക പാക്കേജും 29/16 എന്ന ഉത്തരവും അട്ടിമറിച്ചാണ് സര്‍ക്കാര്‍ കെ.ഇ.ആര്‍ ഭേദഗതി ചെയ്തത്. ഇതുമൂലം നിരവധി അധ്യാപകരുടെ നിയമനാംഗീകാരവും ജോലി സംരക്ഷണവും നഷ്ടപ്പെട്ടു. 2010ലെ ഇടത് സര്‍ക്കാറി​െൻറ 10/2010 എന്ന പഴയ ഉത്തരവ് വീണ്ടും നിലവില്‍വരുത്തിയാണ് കെ.ഇ.ആറില്‍ ഭേദഗതി കൊണ്ടുവന്നത്. ഇത് സര്‍ക്കാറി​െൻറ അധ്യാപകദ്രോഹ നടപടിയാണ്. നൂറുകണക്കിന് അധ്യാപകരുടെ ശമ്പളം നിഷേധിച്ച ഈ ഉത്തരവ് പുനഃക്രമീകരിക്കുകയും നിലവില്‍ നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തക പ്രകാശനം തിരുവനന്തപുരം: ജലപരിസ്ഥിതി ശാസ്ത്രജ്ഞനും ജലവിഭവവകുപ്പ് മുൻ ഡയറക്ടറുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് തയാറാക്കിയ 'പെയ്ത്തുവെള്ളം പറഞ്ഞതും പറയാത്തതും- ആനന്ദകേരളത്തിനൊരാമുഖം' എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരളത്തിലുണ്ടായ പ്രളയം, ഉരുൾെപാട്ടൽ, ഒാഖി എന്നിവയുടെ കാരണങ്ങളും പശ്ചാത്തലവും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അടുത്ത 30 വർഷം മുന്നിൽകണ്ടുള്ള ആനന്ദകേരളം സൃഷ്ടിക്കുന്ന നിരവധി ആശയങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story