Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോയന്‍, നായിഡു,...

ബോയന്‍, നായിഡു, കോടങ്കി നായ്ക്കന്‍ സമുദായങ്ങൾ ഒ.ബി.സി പട്ടികയിൽ

text_fields
bookmark_border
67 എ.ഐ.പി സ്കൂള്‍ ജീവനക്കാരുടെ നിയമനം അംഗീകരിച്ചു തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ശിപാര്‍ശ പ്രകാര ം ബോയന്‍, നായിഡു, കോടങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സംസ്ഥാന വനിത വികസന കോര്‍പറേഷനിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും. * കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 340 തസ്തികകള്‍ എല്‍.ഡി.സിയുടേതും 30 തസ്തികകള്‍ ടൈപ്പിസ്റ്റിേൻറതുമാണ്. *കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇൻറന്‍സീവ് പ്രോഗ്രാമിന് കീഴില്‍ 2003 ജൂണ്‍ ഒന്നിനുശേഷം നിയമിതരായ 67 അധ്യാപക -അധ്യാപകേതര ജീവനക്കാര്‍ക്ക് 2015 നവംബര്‍ 11 മുതല്‍ അംഗീകാരവും എ.ഐ.പി സ്കൂള്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ സേവന-വേതന ആനുകൂല്യങ്ങളും നല്‍കും. * പുരാരേഖ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മൂന്നുപേരെ പത്തുവര്‍ഷം തികയുന്നമുറക്ക് മാനുസ്ക്രിപ്റ്റ് ട്രാന്‍സ്ലേറ്റർ തസ്തികയില്‍ നിയമിക്കും. *വിദേശമദ്യം, കള്ള് എന്നിവയുമായി ബന്ധപ്പെട്ട് 2018-19 സാമ്പത്തികവര്‍ഷം നടപ്പാക്കിയ അബ്കാരി നയം 2019-20 സാമ്പത്തികവര്‍ഷവും തുടരും. * തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ച സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസസാധനങ്ങള്‍ അയച്ചതിന് ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കും. *കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (കിയാല്‍) സര്‍ക്കാറിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കും. * സംസ്ഥാന ഇലക്ട്രിക് വാഹനനയത്തി‍​െൻറ അന്തിമരേഖ മന്ത്രിസഭ അംഗീകരിച്ചു. * 2017ല്‍ സൃഷ്ടിച്ച 400 പൊലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍നിന്ന് 57 തസ്തികകള്‍ മാറ്റി 38 എണ്ണം ഹെഡ്കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയായും 19 എണ്ണം എ.എസ്.ഐ (ഡ്രൈവര്‍) തസ്തികയായും അപ്ഗ്രേഡ് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story