Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2019 5:05 AM IST Updated On
date_range 5 March 2019 5:05 AM ISTഅയ്ഫക്കൊപ്പം ആടിയും പാടിയും കൂട്ടുകാർ
text_fieldsbookmark_border
നെയ്യാറ്റിൻകര: ശാരീരിക പരിമിതികൾ കാരണം സ്കൂളിലെത്താൻ കഴിയാത്ത അയ്ഫക്ക് കൂട്ടായി കൂട്ടുകാരെത്തി. ശാരീരിക പരി മിതികൾ നേരിടുന്ന വിദ്യാർഥികളെ സമൂഹത്തിെൻറ പൊതുധാരയിലെത്തിക്കുന്നതിനായി സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന 'ചങ്ങാതിക്കൂട്ടം' പരിപാടിയുടെ ഭാഗമായാണ് കെ. ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ അയ്ഫയുടെ സഹപാഠികൾ വീട്ടിലെത്തിയത്. പൂവാർ, പൊഴിയൂർ പനയറക്കാല വീട്ടിൽ ഒാട്ടോ തൊഴിലാളിയായ അസീമിെൻറയും വീട്ടമ്മയായ ഷംന മോളുടെയും മകളാണ് അയ്ഫ. ശാരീരിര പ്രയാസങ്ങൾ കാരണം സമീപത്തെ ആർ.സി.എൽ.പി.എസിൽ ഒന്നാം ക്ലാസിൽ പ്രവേശിപ്പിച്ചെങ്കിലും പരസഹായം കൂടാതെ സ്കൂളിലെത്താനായില്ല. നിലവിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അയ്ഫക്ക് ഇനി പഠനസഹായവുമായി കൂട്ടുകാർ വീട്ടിലെത്തും. എം.എൽ.എയെയും അധ്യാപകരെയും കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകിയാണ് അയ്ഫ സ്വീകരിച്ചത്. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സമ്മാനങ്ങളായി നൽകിയ കൂട്ടുകാർ കഥ പറഞ്ഞും പാട്ടുപാടിയും കളികളിലേർപ്പെട്ടും ഒന്നരമണിക്കൂറോളം അയ്ഫയോടൊപ്പം ചെലവിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൗമ്യ ഉദയൻ, ഗ്രാമപഞ്ചായത്തംഗം എ. അജീഷ്, പ്രധാനാധ്യാപകൻ ടി.ആർ. ബേസിൽ, ബി.ആർ.സി പരിശീലകരായ എസ്. അജികുമാർ, ആർ.എസ്. ബൈജു കുമാർ, എ.എസ്. മൻസൂർ, ആർ. ജയചന്ദ്രൻ, റിസോഴ്സ് അധ്യാപകർ, അധ്യാപകർ എന്നിവരും ചങ്ങാതിക്കൂട്ടത്തിനൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി 'നവകേരളം ഭിന്നശേഷി സൗഹൃദം' എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി ശാരീരിക പരിമിതികൾ കാരണം വിദ്യാലയത്തിലെത്താൻ കഴിയാത്തവർക്ക് പ്രതീക്ഷയും പഠനാനുഭവങ്ങളും പകർന്നുനൽകാൻ സഹായിക്കുമെന്ന് ബി.പി.ഒ എസ്. കൃഷ്ണകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story