Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാൽക്കാലികക്കാരെ...

താൽക്കാലികക്കാരെ പുറംവാതിൽ നിയമനത്തിലൂടെ സ്​ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം

text_fields
bookmark_border
തിരുവനന്തപുരം: പുരാരേഖ വകുപ്പിൽ താൽക്കാലിക കരാർ നിയമനക്കാരെ പുറംവാതിലിലൂടെ ഗസറ്റഡ് തസ്തികയിൽ സ്ഥിരപ്പെടുത് താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നി ആവശ്യപ്പെട്ടു. സി.ഡിറ്റി​െൻറ പ്രോജക്ട് മുഖാന്തരം സഹായികളായി മാനുസ്ക്രിപ്റ്റ് ട്രാൻസിലേറ്റർമാരായി താൽക്കാലികമായി നിയമിക്കപ്പെട്ട മൂന്ന് ഇടതുപക്ഷ സഹയാത്രികരെയാണ് നിയമന ചട്ടങ്ങളും സ്പെഷൽ റൂൾസും മറികടന്ന് ഗസറ്റഡ് തസ്തികയിൽ നിയമിക്കുന്നതിന് മന്ത്രിസഭ യോഗത്തി​െൻറ പരിഗണനക്കായി വകുപ്പ് ശിപാർശ ചെയ്തത്. ഭരണ പരിഷ്കരണ കമീഷൻ വകുപ്പിൽ നടത്തിയ പ്രവൃത്തി പഠന റിപ്പോർട്ടി​െൻറ ശിപാർശപ്രകാരം പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും അതനുസരിച്ച് പി.എസ്.സി മുഖാന്തരം നിയമനനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും എൻ.കെ. ബെന്നി അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story