Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:05 AM IST Updated On
date_range 28 Feb 2019 5:05 AM ISTകാര്‍ഷികമേഖലക്ക് ഊന്നല്‍നല്‍കി വെള്ളറട ഗ്രാമപഞ്ചായത്ത് ബജറ്റ് യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു
text_fieldsbookmark_border
വെള്ളറട: കാര്‍ഷികമേഖലക്ക് പ്രാധാന്യംനല്‍കി വെള്ളറട ഗ്രാമപഞ്ചായത്ത് ബജറ്റ്. വിവിധതരം കൃഷികള്‍ പ്രോത്സാഹിപ്പിക്കാൻ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച ബജറ്റ് പ്രസിഡൻറ് എം. ശോഭകുമാരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡൻറ് സി. ജഞാനദാസ് അവതരിപ്പിച്ചു. അന്യംനിന്നുപോകുന്ന തലക്കുളങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരുകോടി രൂപ വകയിരുത്തി. കിണര്‍ റീചാർജിങ്ങിന് അരക്കോടിയും നെല്‍കൃഷി സജീവമാക്കുന്നതിന് കേദാരം പദ്ധതിക്കായും തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിെൻറ അഭിമാന പദ്ധതികളിലൊന്നായ പ്ലാം കുടിക്കാവ് ഇക്കോ ടൂറിസം പദ്ധതിക്കും ഇത്തവണ വിഹിതം മാറ്റിെവച്ചിട്ടുണ്ട്. മുന്‍ബാക്കി ഉള്‍പ്പെടെ 78,59,10,264 രൂപ വരവും 78,17,58,744 രൂപ ചെലവും പ്രതീക്ഷിക്കപ്പെടുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തോടൊപ്പം വൈസ് പ്രസിഡൻറ് പറഞ്ഞ ആമുഖത്തിെൻറ പകര്‍പ്പു വിതരണം ചെയ്യാന്‍ താമസിച്ചു എന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story