Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്ത്ര കൗതുകം പരീക്ഷണ...

ശാസ്ത്ര കൗതുകം പരീക്ഷണ ശിൽപശാല

text_fields
bookmark_border
നെയ്യാറ്റിൻകര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സമഗ്രശിക്ഷ കേരള പാഠശാല ബി.ആർ.സിയിൽ 'ശാസ്ത്രകൗതുക ം'-ശാസ്ത്ര പരീക്ഷണ ശിൽപശാല സംഘടിപ്പിച്ചു. പ്രശ്നാവതരണം, പരീക്ഷണം ചെയ്തു നോക്കൽ, കുറിപ്പ് തയാറാക്കൽ, നിഗമനം രേഖപ്പെടുത്തൽ എന്നിവയിലൂടെ പ്രൈമറി വിദ്യാർഥികളിൽ കുട്ടിശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കാൻ ശിൽപശാല ലക്ഷ്യമിടുന്നു. ജൂൺ ഒന്ന് വരെ നീളുന്ന പഠനോത്സവക്കാലത്ത് സ്കൂൾതല ശാസ്ത്ര ശിൽപശാലകൾ സംഘടിപ്പിക്കും. സമഗ്രശിക്ഷ ബ്ലോക്ക് റിസോഴ്സ് സ​െൻററിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർ പങ്കെടുത്തു. പ്രോഗ്രാം ഒാഫിസർ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ സെലിൻ ജോസഫ് സംസാരിച്ചു. അധ്യാപക പരിശീലകരായ എ.എസ്. മൻസൂർ, ആർ.എസ്. ബൈജുകുമാർ, അജികുമാർ, വി.ജി. ജീത, റിസോഴ്സ്പേഴ്സൺ ഷൈനി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story