Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:05 AM IST Updated On
date_range 28 Feb 2019 5:05 AM ISTകേന്ദ്രത്തിേൻറത് സിവിൽസർവിസിനെ ദുർബലപ്പെടുത്തുന്ന നയങ്ങൾ -സി. ദിവാകരൻ എം.എൽ.എ
text_fieldsbookmark_border
നെടുമങ്ങാട്: സിവിൽസർവിസിനെ ദുർബലപ്പെടുത്തുന്ന നയങ്ങളാണ് കേന്ദ്രസർക്കാറിേൻറെതന്ന് സി. ദിവാകരൻ എം.എൽ.എ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് അധ്യാപക സർവിസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാൽനട പ്രചരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1000 ദിനങ്ങൾ പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളാണ് ഇതിനകം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സി. ദിവാകരൻ എം.എൽ.എയിൽനിന്ന് ജാഥ ക്യാപ്റ്റൻ കെ. ബുഹാരി പതാക സ്വീകരിച്ചുകൊണ്ട് കാൽനട പ്രചരണജാഥക്ക് തുടക്കം കുറിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, ടി.കെ. കുമാരിസതി, ബിജു, ആർ. സജീവ്, പി.എസ്. അശോക്, പേരയം ബിജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story