Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:05 AM IST Updated On
date_range 28 Feb 2019 5:05 AM ISTസംസ്ഥാനം ഭരിക്കുന്നത് കൊലയാളികളെ മാത്രം സംരക്ഷിക്കുന്ന സർക്കാർ -കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: ജനങ്ങൾക്കും ജീവനക്കാർക്കും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ അക്കാര്യത്തിൽ പൂർണ പരാജയമാണെന്ന ും കൊലയാളികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ മാത്രമാണ് സർക്കാറിെൻറ ശ്രദ്ധയെന്നും കെ. മുരളീധരൻ എം.എൽ.എ. ശമ്പള പരിഷ്കരണം നടപ്പാക്കുക, കെ.എ.എസ് സംവരണം ഉത്തരവാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഉബൈദുല്ല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എസ്.ഇ.യു പ്രസിഡൻറ് എ.എം. അബൂബക്കർ, ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, പോത്തൻകോട് റാഫി, ബീമാപള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം, നസിം ഹരിപ്പാട്, നാസർ നങ്ങാരത്ത്, എൻ. സബീന, പി.ജെ. നൗഷാദ്, വി.ജെ.സലിം, സലാം കരുവാറ്റ, ആമീർ കോടൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story