Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2019 5:03 AM IST Updated On
date_range 25 Feb 2019 5:03 AM ISTപെരുന്തറ പട്ടികജാതി കോളനി നവീകരിക്കും
text_fieldsbookmark_border
കഴക്കൂട്ടം: കാര്യവട്ടം പെരുന്തറ പട്ടികജാതി കോളനി നവീകരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നി ർവഹിച്ചു. ഒരുകോടി രൂപ െചലവിൽ സംസ്ഥാന സർക്കാറിെൻറ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കോളനിയിലെ 23 വീടുകൾ നവീകരിക്കും. 15 വീടുകൾക്ക് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കും. വീട് വൈദ്യുതീകരണം, അംഗൻവാടി അറ്റകുറ്റപ്പണികൾ എന്നിവയും നടപ്പാക്കും. യൂനിവേഴ്സിറ്റി തൃപ്പാദപുരം റോഡിൽനിന്ന് കോളനിയിലേക്ക് വരുന്ന റോഡ് ടാറിങ്, ഇടവഴികൾ ടൈൽസ് എന്നിവ പാകും. മിനിമാസ് ലൈറ്റ് സ്ഥാപിക്കും. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് നിർമാണ ചുമതല നിർവഹിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story