Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2019 5:03 AM IST Updated On
date_range 24 Feb 2019 5:03 AM ISTപുരയിടത്തില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി
text_fieldsbookmark_border
ചിറയിന്‍കീഴ്: ജനവാസകേന്ദ്രത്തിലെ ഒഴിഞ്ഞ . ചിറയിന്‍കീഴ് പണ്ടകശാല-ശാര്‍ക്കര റോഡിന് സമീപത്തെ പുരയിടത്തിലാണ് ശനിയാഴ്ച ഉച്ചക്ക് 2.30 ഒാടെ തീ പടര്‍ന്നത്. പുരയിടത്തിന് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ തീ ഉണങ്ങിയ പുല്ലില്‍ പടര്‍ന്നുപിടിക്കുകയായിരുെന്നന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിലുണ്ടായിരുന്ന വാഴകളും തെങ്ങിെൻറ ചുവടും കത്തി നശിച്ചു. സമീപവാസികള്‍ ആറ്റിങ്ങല്‍ അഗ്‌നിശമനസേനയിലും കെ.എസ്.ഇ.ബി.യിലും വിളിച്ചറിയിച്ചിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി. പുരയിടത്തിന് സമീപത്ത് ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടായിരുന്നതിനാല്‍ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയൊരപകടം ഒഴിവായി. അഗ്‌നിശമനസേന ഉദ്യോഗസ്ഥന്‍ സജികുമാറിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറയും നാട്ടുകാരുെടയും സമയോചിത ഇടപെടല്‍ മൂലമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആനത്തലവട്ടം സ്വദേശി വത്സലയുടെ ഉടമസ്ഥതയിലുള്ളതാണ് പുരയിടം. പുരയിടത്തിന് സമീപത്ത് നിരവധി വീടുകളുണ്ടായിരുന്നതിനാല്‍ തീ ആളിപ്പടര്‍ന്നത് നാട്ടുകാരില്‍ പരിഭ്രാന്തി ഉണ്ടാക്കി. നാടന്‍ കലാമേള ആറ്റിങ്ങല്‍: പട്ടികജാതി പട്ടികവർഗ വികസന വകുപ്പും കിര്‍ത്താഡ്സും ആറ്റിങ്ങല്‍ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദിക നാടന്‍ കലാമേളയും ഉൽപന്ന പ്രദര്‍ശന മേളയും ആറ്റിങ്ങല്‍ മാമം മൈതാനിയില്‍ ആരംഭിച്ചു. ഗവർണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.സമ്പത്ത് എം.പി, ബി. സത്യന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്, കൗണ്‍സിലര്‍ പ്രിന്‍സ് രാജ്, വിശ്വനാഥ് സിന്‍ഹ, ഡോ.പി.പുകഴേന്തി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി വിവിധ കലാരൂപങ്ങള്‍ അണിനിരന്ന മനോഹരമായ ഘോഷയാത്രയും നടന്നു. ഐ.ടി.ഐ ജങ്ഷനില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര മൈതാനിയില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story