Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅയത്തിൽ ആറ്...

അയത്തിൽ ആറ് വൃത്തിയാക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
ഇരവിപുരം: കുളവാഴയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന അയത്തിൽ ആറ് വൃത്തിയാക്കി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അയത്തിൽ പാലം മുതൽ വലിയ മാടം വരെയുള്ള ഭാഗം പൂർണമായും കുളവാഴ കയറി മൂടി ആറ് കാണാൻ പറ്റാത്ത നിലയിലാണ്. അയത്തിൽ ജങ്ഷന് സമീപം ആറ്റിൽ നിന്ന് ദുർഗന്ധവും ഉയരുന്നുണ്ട്. മഴക്കാലത്തിന് മുമ്പ് കുളവാഴകൾ നീക്കി ആറ് സംരക്ഷിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അയത്തിൽ നിസാം ആവശ്യപ്പെട്ടു. കണിയാം തോട്ടിൽനിന്ന് തുടങ്ങി ചൂരാങ്ങൽ വഴി അഷ്ടമുടി കായലിൽ അവസാനിക്കുന്ന ഈ ആറ് സംരക്ഷിച്ചാൽ പ്രദേശത്തെ കിണറുകളിൽ വെള്ളം ലഭിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അവശനിലയിൽ കണ്ട വയോധികയെ പൊലീസ് ആശുപത്രിയിലാക്കി കണ്ണനല്ലൂർ: മുഖത്തല ക്ഷേത്രത്തിന് സമീപം അവശനിലയിൽ കണ്ട വയോധികയെ കൊട്ടിയം പൊലീസ് ജില്ല ആശുപത്രിയിലാക്കി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അവശനിലയിൽ കിടക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് അഡീ.എസ്.ഐ പ്രേമചന്ദ്രൻ ഉണ്ണിത്താൻ, വനിത സി.പി.ഒ രാജി എന്നിവർ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അയത്തിൽ കരുത്തറ ക്ഷേത്രത്തിന് സമീപം സരോജാ ഭവനത്തിൽ പരേതനായ ചെല്ലപ്പ​െൻറ ഭാര്യ സരോജിനി (70) ആണെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരുടെ മക്കളെ വിവരം അറിയിച്ചു. അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഇവർ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. ഏതോ ആവശ്യത്തിനായി പോകവെ, മുഖത്തലയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ് മക്കളിൽ ഭൂരിഭാഗം പേരും ആശുപത്രിയിൽ എത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story