Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:03 AM IST Updated On
date_range 23 Feb 2019 5:03 AM ISTനിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി
text_fieldsbookmark_border
പാരിപ്പള്ളി: സി.പി.എം നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമിച്ചു നൽകിയ വീടിെൻറ താക്കോൽദാനം മുൻമന്ത്രി പി.കെ. ഗുരുദാസൻ നിർവഹിച്ചു. ചിറക്കര ഇടവട്ടം ചെട്ടിയാൻവിള കോളനിയിൽ ഭിന്നശേഷിക്കാരിയായ പങ്കജാക്ഷിക്കാണ് വീട് നിർമിച്ചുനൽകിയത്. ചിറക്കര മേഖലയിലെ സി.പി.എം അംഗങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും സംഭരിച്ച തുക വിനിയോഗിച്ചാണ് വീട് നിർമിച്ചത്. യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ലൈല അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, ബി. തുളസീധരക്കുറുപ്പ് എന്നിവർ സംസാരിച്ചു. പാരിപ്പള്ളി ചലച്ചിത്രമേള: ലൂസ മികച്ച ഷോർട്ട്ഫിലിം പാരിപ്പള്ളി: ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ലൂസ' മികച്ച ഷോർട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. 'കുഞ്ഞാപ്പി'ക്കാണ് രണ്ടാംസ്ഥാനം. 'നിഴലാണ് എെൻറ അച്ഛൻ' സ്പെഷൽ ജൂറി അവാർഡ് നേടി. സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിസിൽ പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഡോ. ബിജു സമ്മാനങ്ങൾ വിതരണംചെയ്തു. സതീശൻ, സദാനന്ദൻ, സതീഷ്ബാബു, ബിജു നെട്ടറ, രാജേഷ്ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story