Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2019 5:05 AM IST Updated On
date_range 22 Feb 2019 5:05 AM ISTപ്രകടനം നടത്തി
text_fieldsbookmark_border
ആറ്റിങ്ങല്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയതില്‍ സന്തോഷവും പിന്തുണയും അറിയിച്ച് അ ഞ്ചുതെങ്ങ് പഞ്ചായത്തിലെ തൊഴിലാളികള്‍ എൻ.ആർ.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയെൻറ നേതൃത്വത്തില്‍ അഞ്ചുതെങ്ങില്‍ . തുടര്‍ന്ന് ചേര്‍ന്ന യോഗം യൂനിയെൻറ ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി എസ്. പ്രവീണ്‍ചന്ദ്ര ഉദ്ഘാടനം ചെയ്തു. സജി കായിക്കര, ലിജബോസ്, അന്നമേരി, നിത്യ ബിനു എന്നിവര്‍ സംസാരിച്ചു. ആറ്റിങ്ങലിലെ ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ പ്രഖ്യാപനത്തിലൊതുങ്ങി ആറ്റിങ്ങല്‍: നഗരത്തില്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ പ്രഖ്യാപനത്തിലൊതുങ്ങി. പ്രവര്‍ത്തിക്കാനുള്ള സ്ഥലം സജ്ജമാക്കിയാല്‍ സ്‌റ്റേഷന്‍ അനുവദിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് ഡി.ജി.പി നടത്തിയ പ്രഖ്യാപനം വെറുംവാക്കായി. ആറ്റിങ്ങലില്‍ പുതിയ ട്രാഫിക് സ്റ്റേഷെൻറ ആവശ്യമില്ലെന്നും നിലവിലെ സ്‌റ്റേഷനിലെ അംഗബലം കൂട്ടി ട്രാഫിക് വിഭാഗം പ്രവര്‍ത്തിപ്പിക്കാമെന്നുമാണ് ആഭ്യന്തരവകുപ്പിെൻറ പുതിയ നിർദേശം. ടൗണിലെ ക്യാമറാനിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സ്ഥലം ലഭ്യമാക്കിയാല്‍ ആറ്റിങ്ങലിന് ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ അനുവദിക്കാമെന്ന് ഡി.ജി.പി പറഞ്ഞത്. സമ്മേളനവേദിയില്‍ ഈ വിഷയം എം.എല്‍.എ ഡി.ജി.പിയുടെ ശ്രദ്ധയിൽപെടുത്തിയതിനെതുടര്‍ന്നായിരുന്നു അറിയിപ്പ്. തുടര്‍ന്ന് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കെട്ടിടം നൽകാന്‍ നഗരസഭ സമ്മതമറിയിച്ചു. ആറ്റിങ്ങല്‍ ചന്തക്കുള്ളില്‍ നഗരസഭ നിർമിച്ചിട്ടുളള ഷോപ്പിങ് കോംപ്ലക്സിലെ ഒന്നാം നിലയിലെ ഒരുഭാഗം മുഴുവനും സ്‌റ്റേഷനുവേണ്ടി ഒഴിച്ചിടുകയായിരുന്നു. കൗണ്‍സില്‍ തീരുമാനപ്രകാരമായിരുന്നു നടപടി. ഒരു വര്‍ഷത്തിലധികമായി ഈ സ്ഥലം വെറുതെകിടക്കുകയാണ്. സ്‌റ്റേഷന്‍ തുടങ്ങാനുളള നടപടികള്‍ ഉണ്ടാകാതിരുന്നതിനെതുടര്‍ന്ന് നഗരസഭാധ്യക്ഷന്‍ എം. പ്രദീപ് ഡി.ജി.പിക്ക് കത്തയച്ചിരുന്നു. സ്ഥലം വാടകക്ക് നൽകാതെ ഒഴിച്ചിട്ടിരിക്കുന്ന വകയില്‍ നഗരസഭക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും സ്‌റ്റേഷന്‍ തുടങ്ങുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍, ഈ കത്തിന് മറുപടി ലഭിച്ചില്ല. ഈ ആവശ്യത്തിനായി മാറ്റിയിട്ടിരിക്കുന്നതിനാല്‍ കെട്ടിടം സ്വകാര്യവ്യക്തികള്‍ക്ക് വാടകക്ക് നൽകാനാവുന്നില്ലെന്നും നഗരസഭാധ്യക്ഷന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ സ്‌റ്റേഷന്‍ അനുവദിക്കുന്നില്ലെന്ന കാര്യം നഗരസഭയെ അറിയിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. തെരക്കേറിയ ആറ്റിങ്ങലില്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദിവസവും നിരവധി അപകടങ്ങളും നടക്കുന്നുണ്ട്. ക്രമസമാധാനപാലനവും ഗതാഗതനിയന്ത്രണവും ട്രാഫിക് കേസുകളും ഒരു സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ ആറ്റിങ്ങല്‍ സ്‌റ്റേഷനില്‍ ട്രാഫിക് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തിലേക്ക് രണ്ട് എസ്.ഐ, രണ്ട് എ.എസ്.ഐ, നാല് സി.പി.ഒ, ഒരു വനിതാ സി.പി.ഒ എന്നീ തസ്തികകളാണ് നിലവിലുള്ളത്. ഇതില്‍ എസ്.ഐ, എ.എസ്.ഐ, രണ്ട് സി.പി.ഒ എന്നീ തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണ്. ട്രാഫിക് വിഭാഗത്തിനായി പ്രത്യേക ജീപ്പും അനുവദിച്ചിട്ടുണ്ട്. ഈ വിഭാഗത്തെ അടര്‍ത്തിമാറ്റി പുതിയ സ്‌റ്റേഷന്‍ രൂപവത്കരിക്കാനായിരുന്നു പദ്ധതി. ട്രാഫിക് സ്‌റ്റേഷന്‍ വരുന്നതോടെ ഗതാഗത സംബന്ധമായ കേസുകളെല്ലാം ആ സ്‌റ്റേഷനിലേക്ക് മാറ്റാനാകുമായിരുന്നു. ദിവസേന നൂറുകണക്കിന് കേസുകളാണ് ആറ്റിങ്ങല്‍ സ്‌റ്റേഷനിലെത്തുന്നത്. ഇതില്‍ പകുതിയോളം ട്രാഫിക് സംബന്ധിച്ചതാണ്. നഗരൂരില്‍ പുതിയ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ആറ്റിങ്ങല്‍ സ്റ്റേഷെൻറ പ്രവര്‍ത്തനപരിധി ചുരുങ്ങിയിട്ടുണ്ട്. ട്രാഫിക് സ്‌റ്റേഷന്‍ അനുവദിക്കാതിരിക്കാനുള്ള പ്രധാനകാരണമായി വകുപ്പ് ചൂണ്ടിക്കാട്ടുന്നത് ഇതാണ്. എന്നാല്‍, ദേശീയപാതയില്‍ കൊച്ചുവിളമുക്ക് മുതല്‍ കോരാണിവരെയുള്ള ഭാഗം ഇപ്പോഴും ആറ്റിങ്ങല്‍ സ്റ്റേഷെൻറ പരിധിയിലാണ്. ഇതിന് മാറ്റം വന്നിട്ടില്ല. ഗതാഗതപ്രശ്നങ്ങളും അപകടങ്ങളും കൂടുതലുള്ളത് ഈ ഭാഗത്താണ്. അതുകൊണ്ടുതന്നെ ട്രാഫിക് സംബന്ധമായ കേസുകളുടെ കാര്യത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. tw ATL trafic stationu ozhichittirikkunna NAGARASABHA SHOPPING COMPLEX(1) ഫോട്ടോ- ആറ്റിങ്ങല്‍ ട്രാഫിക് സ്‌റ്റേഷനായി നഗരസഭ ഒഴിച്ചിട്ടിരിക്കുന്ന ബിൽഡിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story