Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാക്കനാടൻ പുരസ്കാരം...

കാക്കനാടൻ പുരസ്കാരം ഡോ.എം. രാജീവ്കുമാറിന്

text_fields
bookmark_border
വർക്കല: മലയാള സാംസ്കാരിക വേദിയുടെ മൂന്നാമത് കാക്കനാടൻ പുരസ്കാരത്തിന് ഡോ.എം. രാജീവ്കുമാറിനെ തെരഞ്ഞെടുത്തു. എം. രാജീവ്കുമാറി​െൻറ കഥകൾ എന്ന കൃതിക്കാണ് 10,001രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം. കഥാകൃത്ത് ബാബു കുഴിമറ്റം, സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, കേരള സർവകലാശാല മുൻ മലയാളം വിഭാഗം മേധാവി ഡോ.ജി. പത്മറാവു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. കാക്കനാട​െൻറ ജന്മദിനത്തിൽ വർക്കലയിൽ സംഘടിപ്പിക്കുന്ന 'കഥോത്സവ'ത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ഭാരവാഹികളായ മുൻ എം.പി. തലേക്കുന്നിൽ ബഷീർ, സ്വാമി സൂക്ഷ്മാനന്ദ, അൻസാർ വർണന എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story