Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:04 AM IST Updated On
date_range 21 Feb 2019 5:04 AM ISTആനാവൂര്‍ സ്‌കൂളിൽ അതിക്രമം; ഒരു വര്‍ഷത്തിനുശേഷം പ്രധാനപ്രതി പിടിയില്‍
text_fieldsbookmark_border
വെള്ളറട: ആനാവൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ രാത്രിയുടെ മറവില്‍ അതിക്രമിച്ചുകയറി സ്‌കൂള്‍ വാഹനവും കെട്ടിടങ്ങളും കൃഷിയും അടിച്ചുതകര്‍ത്ത പ്രതി പിടിയില്‍. ആങ്കോട് പാല്‍ക്കുളങ്ങര ബുദ്ധന്‍ ചേരമനെയാണ് (20) ഒളിവില്‍ കഴിയവെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ സംഭവത്തിനുശേഷം ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്ത് വന്‍ കലാപം ലക്ഷ്യമാക്കി ആനാവൂര്‍ മുതല്‍ കുന്നത്തുകാല്‍ വഴി വണ്ടിത്തടം വരെ എട്ടു കി.മീറ്റര്‍ ദൂരം ആക്രമണവും ഈ സംഘം അഴിച്ചുവിട്ടിരുന്നു. ഈ പ്രദേശങ്ങളില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഇരുപാർട്ടികളുടെയും കൊടിമരങ്ങള്‍ ഒന്നിടവിട്ട സ്ഥലങ്ങളില്‍ തകര്‍ത്തിരുന്നു. സംഭവത്തെതുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിൽ ഒളിവില്‍കഴിഞ്ഞ ഇയാളെ കഴിഞ്ഞദിവസം നാട്ടിലെത്താനുള്ള ശ്രമത്തിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആനാവൂര്‍ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ബുദ്ധനെയും കൂട്ടാളികളെയും മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കിയത് മുതല്‍ അധ്യാപകരോടും സ്‌കൂളിനോടും കടുത്തപക ഇയാള്‍ െവച്ചുപുലര്‍ത്തിയതായി പൊലീസ് പറയുന്നു. അധ്യാപകരുടെ വിലക്ക് പാലിക്കാന്‍ തയാറാകാത്ത ഇയാളെയും മറ്റ് സുഹൃത്തുക്കളെയും താല്‍ക്കാലികമായി ക്ലാസില്‍ കയറുന്നത് വിലക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പിതാവിെൻറ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു. പൊലീസിെൻറയും നാട്ടുകാരുടെയും ഇടപെടലില്‍ സമരം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിന് തയാറായെങ്കിലും കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയ ബുദ്ധൻ കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ നശിപ്പിക്കാന്‍ പദ്ധതിയിട്ട് നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ ഒരുവട്ടം അധ്യയനസമയത്ത് സ്‌കൂളിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാർഥികള്‍ പ്രതിഷേധിച്ചത് കാരണം തിരികെപ്പോകേണ്ടിവന്നു. തുടര്‍ന്ന് ഏതാനും ദിവസത്തിനുശേഷമാണ് സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂള്‍ ആക്രമിക്കാനെത്തിയത്. മയക്കമരുന്ന് കേസിലും പോക്സോ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. മാരായമുട്ടം എസ്.ഐ എം.ആര്‍. മൃദുല്കുമാറിെൻറ നേതൃത്വത്തില്‍ എ.എസ്.ഐ ഗ്ലിസ്റ്റന്‍ പ്രകാശ്, സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ സനല്‍കുമാര്‍, സിവിൽ പൊലീസ് ഓഫിസര്‍ ക്രിസ്റ്റഫര്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story