കമുകിന്‍കോട് അന്തോണീസ് ദേവാലയ തിരുനാള്‍; വിളംബരം അറിയിച്ച് അയ്യായിരം മൺചെരാതുകള്‍ തെളിഞ്ഞു

05:04 AM
19/02/2019
ബാലരാമപുരം: തെക്കി​െൻറ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുനാളിന് വിളംബരം കുറിച്ച് പള്ളിയങ്കണത്തില്‍ 5000 മണ്‍ചെരാതുകള്‍ തെളിച്ചു. ഇടവക വികാരി ഫാ. ജോയി മത്യാസ് തിരിതെളിച്ച് ആരംഭം കുറിച്ചു. വിളംബരദിനമായി ആഘോഷിച്ച ഞായറാഴ്ച രാവിലെ പ്രത്യേക ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. തിരുനാളിനോടനുബന്ധിച്ച് പുതുക്കിപ്പണിത പുതിയ അള്‍ത്താര നെടുമങ്ങാട് റീജ്യന്‍ കോഓഡിനേറ്റര്‍ മോണ്‍. റൂഫസ് പയസലിന്‍ ആശീര്‍വദിച്ചു. ചൊവ്വാഴ്ച രാവിലെ നടക്കുന്ന സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അന്തോണീസി​െൻറ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷ. വൈകീട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തീര്‍ഥാടനത്തി​െൻറ ഉദ്ഘാടനം നിര്‍വഹിക്കും. മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷന്‍ കര്‍ദിനാൾ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തും. രാത്രി 10 ന് ഇടവക വികാരി ഫാ. ജോയി മത്യാസ് തീര്‍ഥാടന കൊടിയേറ്റ് നിർവഹിക്കും. തുടര്‍ന്ന് 13 ദിവസം നീളുന്ന തീര്‍ഥാടനത്തിന് തുടക്കമാവും. പടം; KAMUKINCODE lIGHT 01.jpg കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ഥാടനത്തിന് വിളംബരംകുറിച്ച് പള്ളിയങ്കണത്തില്‍ മൺചെരാതുകളില്‍ ദീപം തെളിച്ചപ്പോള്‍
Loading...