വിമാനത്താവള സ്വകാര്യവത്​കരണം: ലക്ഷ്യം അദാനി ഗ്രൂപ്പിന് കൈമാറുകയെന്നത്​

05:04 AM
19/02/2019
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണനീക്കത്തിൽ കേന്ദ്രസര്‍ക്കാറി​െൻറ ലക്ഷ്യം അദാനി ഗ്രൂപ്പിന് കൈമാറുകയെന്നതാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും പ്രദേശവാസികളും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിെനതിരെ ശക്തമായ നിലപാട് എടുക്കാന്‍ തയാറാകാത്ത ജനപ്രതിനിധികൾെക്കതിരെ പ്രതിഷേധം ശക്തമാകുന്നു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ-വ്യാവസായിക ഹബ്ബായി വിഴിഞ്ഞം മാറും. ഇതോടെ തൊട്ടടുത്ത വിമാനത്താവളം തങ്ങളുടെ നിയന്ത്രണത്തില്‍ എത്തിയില്ലെങ്കിൽ ഭാവിയില്‍ തുറമുഖത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് അദാനി ഗ്രൂപ് കേന്ദ്രസര്‍ക്കാറില്‍ സമ്മർദം ചെലുത്തി സ്വകാര്യവത്കരണനീക്കം നടത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഈ നീക്കത്തെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഉൾപ്പെെടയുള്ളവര്‍ എതിർത്തെങ്കിലും രാഷ്ട്രീയകക്ഷികള്‍ ഉൾപ്പെെടയുള്ളവര്‍ ഇത് മുഖവിലക്കെടുത്തില്ല. സ്വകാര്യവത്കരണത്തിനുള്ള കരാറില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം വിമാനത്താവളത്തി​െൻറ വിവരശേഖരണത്തിന് അദാനി ഗ്രൂപ്പി​െൻറ കൺസൾട്ടന്‍സി സംഘം എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പിന്നീടാണ് പലരും സമരങ്ങളുമായി രംഗത്തെത്തിയത്. വിവരശേഖരണത്തിന് എത്തിയ അദാനി ഗ്രൂപ്പിനെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ തടഞ്ഞുെവച്ച് മടക്കിയയച്ചു. എന്നാല്‍, പിന്നീട് വിവരശേഖരണം പോലും നടത്താതെ അദാനി ഗ്രൂപ് കരാറില്‍ പങ്കെടുത്തു. അദാനി ഗ്രൂപ് ഉൾപ്പെടെ മൂന്ന് കമ്പനികള്‍ മാത്രമാണ് തിരുവനന്തപുരം വിമാനത്താവളത്തിനായി കരാര്‍ പട്ടികയില്‍ ഉള്ളത്. തലസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധികള്‍ സ്വകാര്യവത്കരണത്തിെനതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരാന്‍ മടിച്ചുനില്‍ക്കുന്ന അവസ്ഥയാണ്. ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാന്‍ അനുവദിക്കിെല്ലന്ന് ഉറച്ച നിലപാട് ഇവിടെത്തെ സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊണ്ടു. ഇതോടെ കേന്ദ്രസര്‍ക്കാറിന് തീരുമാനത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. എന്നാല്‍, കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം എത്തിയപ്പോള്‍ ടിയാല്‍ കമ്പനി ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരണത്തി​െൻറ ഭാഗമാകാന്‍ തയാറായത് വിമാനത്താവളത്തെ സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങിയെത്തിയ കേന്ദ്രത്തിന് ഗുണകരമാകുന്ന അവസ്ഥയായി. ഇത് സ്വകാര്യവത്കരണത്തെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയവര്‍ക്ക് തിരിച്ചടിയുമായി.
Loading...
COMMENTS