Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2019 5:05 AM IST Updated On
date_range 10 Feb 2019 5:05 AM ISTമുത്തലാഖ് ബിൽ പിൻവലിക്കണം -എസ്.വൈ.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തെ അപകടപ്പെടുത്തുന്നതും സാമൂഹിക അന്തരീക്ഷം മലീമസമാക്കുന്നതുമായ മുത്തലാഖ് ബിൽ പിൻവലിക്കണമെന്ന് എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് അബ്്ദുൽ അസീസ് മുസ്ലിയാർ. എല്ലാ മതവിശ്വാസികളും മതവിധി അനുസരിച്ച് പോകുന്നു. നിയമം തെറ്റി ആരെങ്കിലും പ്രവർത്തിച്ചാൽ മതപണ്ഡിതർ അക്കാര്യത്തിൽ ഇടപെടും. മതം കൽപിക്കുന്ന വിഷയം വിശ്വാസിയായ ഒരു പൗരൻ അനുസരിക്കാതെ വന്നാൽ കോടതിയെ സമീപിക്കാം. നിയമം നിയമത്തിെൻറ വഴിക്ക് നീങ്ങിയാൽ രാജ്യത്തുടനീളം സാമൂഹികജീവിതം സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story