Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTമത്സ്യത്തൊഴിലാളി പുനരധിവാസം: 31.82 സെൻറ് കൈമാറി
text_fieldsbookmark_border
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 31.82 സെൻറ് പുറമ്പോക്ക് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറി. മുട്ടത്തറ വില്ലേജിൽ ഭൂമി അനുവദിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ ഉത്തരവിട്ടത്. കടലാക്രമണം നേരിടുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് ഫ്ലാറ്റ് നിർമിച്ചുനൽകുന്നതിനാണ് ഭൂമി അനുവദിച്ചത്. ഭൂമി ഉപപാട്ടത്തിന് നൽകാനോ തറവാടകക്ക് അനുഭവിക്കാനോ അന്യാധീനപ്പെടുത്താനോ ദുരുപയോഗം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ല. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ ഈടുവെക്കാൻ പാടില്ല. നിർമാണപ്രവർത്തനങ്ങൾ ഒരുവർഷത്തിനകം ആരംഭിക്കണം. ജീവിതാവസാനംവരെ താമസക്കാർക്ക് ഫ്ലാറ്റിൽ കഴിയാം. മരണശേഷം അത് നിയമാനുസൃതമായ അവകാശികൾക്ക് കൈമാറുകയും ചെയ്യാം. ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചാൽ നഷ്ടപരിഹാരം നൽകാതെ സർക്കാർ ഭൂമി ഏറ്റെടുക്കും എന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story