Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2019 5:05 AM IST Updated On
date_range 9 Feb 2019 5:05 AM ISTസർവകലാശാലക്ക് തുക അനുവദിച്ചു -ഐ.ബി. സതീഷ് എം.എല്‍.എ
text_fieldsbookmark_border
നേമം: വിളപ്പില്‍ശാലയില്‍ ആരംഭിക്കാനിരിക്കുന്ന ഡോ. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സർവകലാശാലക്ക് തുക അനുവദിച്ച തായി ഐ.ബി. സതീഷ് എം.എല്‍.എ പത്രക്കുറിപ്പില്‍ അറിയിച്ചു. 2017 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിളപ്പില്‍ശാലയില്‍ കലാം സാങ്കേതിക സർവകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വിളപ്പില്‍ ഗ്രാമപഞ്ചായത്ത് 100 ഏക്കര്‍ ഭൂമി കണ്ടെത്തി സർവേ നമ്പറുകള്‍ സർവകലാശാല അധികൃതര്‍ക്ക് കൈമാറി. കഴിഞ്ഞ ഡിസംബര്‍ 12ന് വിദ്യാഭ്യാസമന്ത്രി, എം.എല്‍.എ, വൈസ് ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, റജിസ്ട്രാര്‍, റവന്യൂ അധികൃതര്‍ എന്നിവർ യോഗം ചേര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാൻ തീരുമാനമെടുത്തു. കഴിഞ്ഞ ഡിസംബര്‍ 24 ന് ഭൂമി ഏറ്റെടുക്കാന്‍ ഭരണാനുമതി ലഭിച്ചു. ബജറ്റിെൻറ ഭാഗമായുള്ള മറുപടിപ്രസംഗത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചതുസംബന്ധിച്ച് എം.എല്‍.എ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story