Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTവിശ്വകർമജർക്ക് സാമൂഹികനീതി ഉറപ്പാക്കണം -രമേശ് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ വിശ്വകർമ സമുദായത്തിന് ഭരണഘടന ഉറപ്പ് നൽകുന്ന സാമൂഹികനീതി ലഭ്യമാക്കണമെന്ന് പ്രതിപക ്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള വിശ്വകർമ സഭയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വകർമജയുടെ പ്രശ്നങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് എക്കാലത്തും യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സഭാ സംസ്ഥാന പ്രസിഡൻറ് പി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ട്രഷറർ, എം.എസ്.ശ്യാം, എൻ.എൽ.പി സംസ്ഥാന ജനറൽ സെക്രട്ടറി റാം സാഗർ, നാഷനൽ മുസ്ലിം കൾചറൽ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സഭ ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ, ട്രഷറർ വി.എസ്. ഗോപാലകൃഷ്ണൻ, വർക്കിങ് പ്രസിഡൻറ് സതീഷ്, ടി. പത്മനാഭൻ, വൈസ് പ്രസിഡൻറുമാരായ എം. പ്രകാശ്, ടി.എൻ. ചന്ദ്രശേഖരൻ, എം.എസ്. രാജേന്ദ്രൻ, പി.എൻ. അയ്യപ്പൻകുട്ടി, സെക്രട്ടറിമാരായ വി.എൻ. ചന്ദ്രമോഹൻ, എൻ. മോഹൻദാസ്, എം.എൻ. മോഹൻദാസ് ഒാമല്ലൂർ, കെ. സന്തോഷ്കുമാർ, മഹിളാസമാജം നേതാക്കളായ ബീന കൃഷ്ണൻ, ജയശ്രീ ബാബു, യുവജന ഫെഡറേഷൻ നേതാക്കളായ രഞ്ജിത്, കൃഷ്ണകുമാർ എന്നിർ സംസാരിച്ചു. കാപ്ഷൻ viswakarma കേരള വിശ്വകർമ സഭയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് പടിക്കൽ നടക്കുന്ന രാപ്പകൽ സമരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story