Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ഡി.ജെ.എസ്​...

ബി.ഡി.ജെ.എസ്​ നിലപാടുകളോട്​ ബി.ജെ.പിയിൽ അതൃപ്​തി

text_fields
bookmark_border
തിരുവനന്തപുരം: ബി.ഡി.ജെ.എസി​െൻറ ചാഞ്ചാട്ട നടപടിയിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ അതൃപ്തി. ബി.ഡി.ജെ.എസ് തങ്ങളു ടെ നിലപാട് വ്യക്തമാക്കാത്തതും തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ ഉറപ്പുപറയാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്ന് യോഗം വിലയിരുത്തി. എട്ട് സീറ്റുകൾ വേണമെന്ന ബി.ഡി.ജെ.എസി​െൻറ ആവശ്യം അംഗീകരിക്കാനാകില്ല. എത്രയുംപെെട്ടന്ന് സീറ്റ് വിഭജന-സ്ഥാനാർഥികളുടെ കാര്യത്തിൽ ബി.ഡി.ജെ.എസ് വ്യക്തത വരുത്തണമെന്ന ആവശ്യവും യോഗത്തിലുയർന്നു. പാർട്ടിയിൽ അച്ചടക്കനടപടിക്ക് വിധേയരായവരെ ഒരുചർച്ചയും നടത്താതെ മുഖ്യസ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇൗ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ജന.സെക്രട്ടറി എം.ടി. രമേശ് കോർ കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതായ പ്രചാരണം ശക്തമായിരിക്കുകയാണ്. എന്നാൽ പാർട്ടി വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. മുമ്പ് മെഡിക്കൽ കോളജ് കോഴ ഇടപാടുമായി ബന്ധപ്പെട്ടുൾപ്പെടെ ചിലർക്കെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. എന്നാൽ ശബരിമല വിഷയം ഉൾപ്പെടെ കാര്യങ്ങളിൽ ഇവർ സജീവമായി രംഗത്തുണ്ടായിരുന്നു. അതിനാൽ അവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് ഒരുവിഭാഗം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story