Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ ഗസറ്റുകൾ...

സർക്കാർ ഗസറ്റുകൾ സമയത്ത്​ പ്രസിദ്ധീകരിക്കുന്നില്ല; മുഖ്യമന്ത്രിക്ക്​ എം. ഉമറി​െൻറ പരാതി

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ഗസറ്റുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നില്ലെന്നും ഇത് ജനങ്ങൾക്ക് വൻ പ്രയാസം ഉണ്ടാക്കുെന്നന്നും കാണിച്ച് അഡ്വ. എം. ഉമർ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. 1970ലെ ഗവ. പ്രസ് മാന്വലി​െൻറ 976ാം വകുപ്പിൽ ഒൗദ്യോഗിക ഗസറ്റ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദേശിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് ഒരു മണിക്ക് മുമ്പ് ഗസറ്റ് പ്രസിദ്ധീകരിക്കണം. എന്നാൽ ഇപ്പോൾ ഗവ. പ്രസിൽ വിതരണത്തിന് എത്തിയത് 2018 ഡിസംബർ 18‍​െൻറ 50 നമ്പർ ഗസറ്റാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം രേഖകൾ സർക്കാർ ഒാഫിസുകളിൽ ആധികാരിക രേഖയായി പരിഗണിക്കുന്നതിനാൽ ചില ഒാഫിസുകളിലെങ്കിലും കാലതാമസം ഭരണസ്തംഭനത്തിന് വഴിയൊരുക്കും. കോടതി വ്യവഹാരങ്ങളിൽ ഗസറ്റുകൾ ആധികാരിക രേഖയായി സ്വീകരിക്കുന്നു. നടപടി എടുക്കണമെന്നും അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story