Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTബാങ്ക് ജീവനക്കാരെൻറ ആത്മഹത്യ: സമഗ്ര അന്വേഷണം വേണം -സി.െഎ.ടി.യു
text_fieldsbookmark_border
തിരുവനന്തപുരം: എസ്.ബി.െഎ ജീവനക്കാരനും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന എൻ.എസ്. ജയൻ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര് യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ്. ബാങ്കിങ് മേഖലയിൽ ജീവനക്കാർ കടുത്തചൂഷണത്തിനും മാനസിക പീഡനത്തിനും ഇരയാകുന്ന വാർത്തകൾ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ഇടപാടുകാരേപ്പോലും പുറംതള്ളുന്ന നിലപാട് എസ്.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായും വാർത്തകളുണ്ട്. ഇവക്കെതിരെ ശക്തമായി പ്രതികരിച്ച നേതാവായിരുന്നു എൻ.എസ്. ജയൻ. തൊഴിൽ സംബന്ധമായി ഏറെ പിരിമുറുക്കത്തിലായിരുന്നു ജയൻ എന്ന് കുടുംബാംഗങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിെൻറ ആശ്രിതർക്ക് നിയമനം നൽകാൻ അധികാരികൾ തയാറാകണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story