Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:05 AM IST Updated On
date_range 8 Feb 2019 5:05 AM ISTപൊതുവിദ്യാഭ്യാസ സംരക്ഷണം; മന്ത്രി രവീന്ദ്രനാഥിെൻറ പുസ്തകം പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രചിച്ച 'പൊതുവിദ്യാഭ്യാസ സംരക്ഷണം, പ്രസക്തിയും പ്രാധാന്യവും' പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ.സി. മൊയ്തീന് നൽകി പ്രകാശനം ചെയ്തു. ആശയങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്ന ശരിയായ ഇടപെടലിെൻറ ഉദാഹരണമായി മന്ത്രിയുടെ പുസ്തകം മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, ഹയർ സെക്കൻഡറി ജോയൻറ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, സമഗ്രശിക്ഷ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. ലാൽ, വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എൻ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. തൃശൂർ തിങ്കൾ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story