Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിജിലൻസ് പരിശോധന...

വിജിലൻസ് പരിശോധന നടത്തി

text_fields
bookmark_border
കൊല്ലം: കൊല്ലം കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അനധികൃതമായി നിർമിച്ച കെട്ടിടത്ത ിന് പെർമിറ്റ് നൽകിയെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന. എന്നാൽ, ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. വിജിലൻസ് സി.ഐ രാജേഷി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പട്ടാപ്പകൽ അധ്യാപികക്കുനേരെ ആക്രമണം കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തെ കർബല റെയിൽവേ മേൽപാലത്തിൽ പട്ടാപ്പകൽ അധ്യാപികക്കുനേരെ ആക്രമണം. അധ്യാപിക നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 11.30ഓടെയായിരുന്നു സംഭവം. ശങ്കേഴ്സ് ജങ്ഷനിൽനിന്നും മേൽപാലത്തിലൂടെ കോളജിലേക്ക് വരുന്നതിനിടയിലായിരുന്നു അക്രമം. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു. അധ്യാപിക പറഞ്ഞ രൂപസാദൃശ്യമുള്ളയാൾ സ്ഥിരമായി മേൽപാലത്തിന് മുകളിൽ തമ്പടിക്കാറുണ്ടെന്ന് ഇതുവഴി പതിവായി സഞ്ചരിക്കുന്ന വിദ്യാർഥിനികൾ പറഞ്ഞു. അധ്യാപികയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.എൻ കോളജ് ജങ്ഷനിലും പരിസരപ്രദേശങ്ങളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പതിവായിരിക്കുകയാണ്. നാണക്കേട് ഭയന്ന് പലരും പരാതി നൽകാറില്ല. പുലർച്ചെ മുതൽ രാത്രിവരെ വിദ്യാർഥിനികൾ പതിവായി സഞ്ചരിക്കുന്ന മേഖലയാണിത്. സാമൂഹികവിരുദ്ധരെ ഭയന്ന് സ്ത്രീകളും പെൺകുട്ടികളും ഇപ്പോൾ ഇതുവഴി സഞ്ചരിക്കാൻ മടിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story