Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാനത്തെ ആദ്യ...

സംസ്​ഥാനത്തെ ആദ്യ ലാക്ട്രേഷൻ പോഡ് ടെക്​നോപാർക്കിൽ

text_fields
bookmark_border
കഴക്കൂട്ടം: കേരള സ്റ്റാർട്ടപ് മിഷനുമായി ബന്ധപ്പെട്ട് മൂന്ന് വനിതകൾ ചേർന്ന് തുടക്കമിട്ട 'ഐ ലവ് നയൻ മന്ത്സ്' മാതൃത്വ പരിരക്ഷ സ്റ്റാർട്ടപ്പി​െൻറ ആദ്യ ലാക്ടേഷൻ പോഡ് ടെക്നോപാർക്കിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യ ഇസ്രായേൽ ഇന്നവേഷൻ ചലഞ്ചിൽ ആരോഗ്യ പരിരക്ഷാ വിഭാഗത്തിൽ മികച്ച സ്റ്റാർട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ട ഐ ലവ് 9‍​െൻറ മൊബൈൽ ആപ് നേരത്തേ പുറത്തിറങ്ങിയിരുന്നു. ഡൊമേഷ്യോ ലാക്ടേഷൻ പോഡ് എന്ന് പേരിട്ടിരിക്കുന്ന മുലയൂട്ടൽ ബൂത്തും സഹോദരി എന്ന പേരിൽ പരിശീലനം ലഭിച്ച ശുശ്രൂഷകളുമാണ് ലാക്ടേഷൻ പോഡി​െൻറ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. മുലയൂട്ടൽ ബൂത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്. ടെക്നോപാർക്കിൽ തേജസ്വനി കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് പോഡ് പ്രവർത്തിക്കുന്നത്. പാലൂട്ടുന്ന എല്ലാ ടെക്കികളായ സ്ത്രീകൾക്കും ഇവിടെ സേവനം ലഭ്യമാണ്. ആറുമാസത്തെ പ്രസവ ലീവ് കഴിഞ്ഞ് ജോലി ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് ഐ ലവ് 9 ലാക്ടേഷൻ പോഡ് സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചലി രാജ്, ഗംഗരാജ്, സുമ അജിത് എന്നിവർ ചേർന്നാണ് ഐ ലവ് 9 തുടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story