Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:03 AM IST Updated On
date_range 6 Feb 2019 5:03 AM ISTവിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ കൂട്ടധർണ
text_fieldsbookmark_border
ശംഖുംമുഖം: രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാന ത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിലൂടെ ദുരിതത്തിലാകുന്നത് 300 ലധികം തൊഴിലാളികളാണെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി. വര്‍ഷങ്ങളായി വിമാനത്താവളത്തെ മാത്രം ആശ്രയിച്ച് ടാക്സി ഓടിച്ച് ജീവിക്കുന്നവരാണിവർ. ഇതിനെതിരെ പൊതുജന പങ്കാളിത്തത്തോടെ സമരപരിപാടികളുമായി മുന്നോട്ട് പോകുെമന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ എയര്‍പോര്‍ട്ട് ഡ്രൈവേഴ്സ് കോഒാഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് പ്രതാപന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സേവ്യര്‍ ലോപ്പസ്, എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 10ന് ആരംഭിച്ച കൂട്ടധര്‍ണ വൈകീട്ട് നാലോടെയാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story