Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:03 AM IST Updated On
date_range 6 Feb 2019 5:03 AM ISTകെൽ ദീർഘകാല കരാർ പുതുക്കി
text_fieldsbookmark_border
തിരുവനന്തപുരം: കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിെൻറ മാമല, കുണ്ടറ യൂനിറ്റുകളിലെ ജീവന ക്കാരുടെ ദീർഘകാല കരാർ പുതുക്കി. അഡീഷനൽ ലേബർ കമീഷണർ (ഐ.ആർ) എസ്. തുളസീധരെൻറ അധ്യക്ഷതയിൽ തിരുവനന്തപുരം തൊഴിൽഭവനിലെ ലേബർ കമീഷണറേറ്റിൽ ചേർന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നിലവിലെ ക്ഷാമബത്തയും അടിസ്ഥാനശമ്പളവും ചേർന്ന തുകയുടെ 21 ശതമാനം വർധനവാണ് ജീവനക്കാർക്ക് ലഭിക്കുക. ഫ്രിൻച് ബെനിഫിറ്റിൽ 300 രൂപയുടെ വർധനവുണ്ടാകും. 2015 ഒക്ടോബർ മുതൽ 2019 സെപ്റ്റംബർ വരെയാണ് പുതുക്കിയ കരാർ കാലാവധി. 2015 ഒക്ടോബർ ഒന്നിനുശേഷം വിരമിച്ചവർക്കും ശമ്പള പരിഷ്കരണത്തിെൻറ ആനുകൂല്യത്തിന് അർഹതയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story