Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിഫ്​ബിയെ ഇഴകീറിയും...

കിഫ്​ബിയെ ഇഴകീറിയും നിർദേശങ്ങൾ ഉന്നയിച്ചും ബജറ്റ്​ ചർച്ച

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഏറ്റവുമധികം ആവർത്തിച്ച വാക്ക് കിഫ്ബി ആണെങ്കിലും അതിൽ എത്രരൂപ സമാഹരിച്ചെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് പ്ലാനിങ് ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ. കേരള ബജറ്റുമായി ബന്ധപ്പെട്ട് ഗുലാത്തി ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. കിഫ്ബി ബജറ്റിന് പുറത്താണെങ്കിൽ ബജറ്റിൽ പരാമർശിക്കേണ്ടതില്ല, എന്നാൽ, ബജറ്റി​െൻറ ഭാഗമെന്നനിലയിൽ ഇക്കാര്യം പറയേണ്ടിയിരുന്നു. നവകേരള നിർമാണത്തിന് പ്രഖ്യാപിച്ച 25 പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ പ്രതിമാസ അവലോകനം നടത്തണം. പദ്ധതികൾ നിരവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയുടെ നിർവഹണം വേണ്ടത്ര കാര്യക്ഷമമല്ല. ജി.എസ്.ടി വരുമാനകാര്യത്തിൽ തമിഴ്നാടിനെപോലെ നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. വ്യവസായവത്കരണത്തിൽ പിന്നിലായതാണ് ഇതിന് കാരണം. വിലക്കയറ്റം തടയാൻ കർശന ചുവടുവെപ്പുകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജോലിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കും നികുതിയേർപ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധ മേരി േജാർജ് പറഞ്ഞു. ചുരുങ്ങിയത് വർഷത്തിൽ ഒരാൾക്ക് 100 രൂപയെങ്കിലും തൊഴിൽനികുതി വേണം. നവകേരള നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ കടന്നുകിട്ടുന്നതുവരെ ശമ്പളപരിഷ്കരണ ചർച്ചകൾ നീട്ടിവെക്കണം. റവന്യൂ ചെലവുകൾ കുറയ്ക്കാതെ എങ്ങനെ നവകേരളനിർമാണം സാധിക്കുമെന്ന് വ്യക്തമല്ല. ക്ഷേമനിധി ബോർഡുകൾ സംയോജിപ്പിക്കുന്ന കാര്യത്തിനോ മന്ത്രിമാരുടെ സ്റ്റാഫ് അംഗസംഖ്യ കുറയ്ക്കുന്നതിനോ പി.എസ്.സി അംഗങ്ങളുടെ എണ്ണം ചുരുക്കുന്നതിനോ സർക്കാർ താൽപര്യം കാട്ടുന്നില്ലെന്നും അവർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തോമസ് െഎസകി​െൻറ ബജറ്റ് യുക്തിസഹവും മാനവികവുമാണെന്ന് പ്രഫ. എം.എ. ഉമ്മൻ പറഞ്ഞു. കഴിഞ്ഞവർഷം 10 ശതമാനമായിരുന്ന ജി.എസ്.ടി വരുമാനം അടുത്തവർഷം 30 ശതമാനമായി വർധിപ്പിക്കുന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇൗ അർഥത്തിൽ ബജറ്റ് യുക്തിസഹമാണോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എൻ. ഹരിലാൽ, കെ.െജ. ജോസഫ്, സി.പി. ജോൺ എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story