Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശമ്പളവും...

ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാതെ തൊഴിലാളികളെ പിരിച്ചുവിട്ടതായി പരാതി

text_fields
bookmark_border
കഴക്കൂട്ടം: . മേനംകുളം കിൻഫ്രാ അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണിച്ചറി​െൻറ നിർമാണ യൂനിറ്റിലെ മുപ്പതോളം ജീവനക്കാരെയാണ് മുന്നറിയിപ്പ് ഇല്ലാതെ പുറത്താക്കിയത്. കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞ് ജീവനക്കാരെ പുറത്താക്കിയതിന് ശേഷം ജനുവരി 15 മുതൽ കമ്പനി പൂട്ടി ഇട്ടു. കൂടാതെ 20 ഓളം ഇതരസംസ്ഥാന തൊഴിലാളികളെയും പിരിച്ചുവിട്ടു. കമ്പനി തുടങ്ങിയ കാലം മുതലുള്ള ജീവനക്കാരാണ് പുറത്താക്കപ്പെട്ടവരിൽ മിക്കവരും. എന്നാൽ തിങ്കളാഴ്ച രാവിലെ പുതിയ പേരിൽ കമ്പനി തുടങ്ങാൻ ഇൻട്രോയൽ എത്തിയപ്പോൾ ജീവനക്കാർ തടഞ്ഞു. കഴക്കൂട്ടം സി.െഎയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഈ മാസം 11ന് ഇരുകൂട്ടരെയും ചർച്ചക്ക് വിളിപ്പിച്ചതായി ജില്ല ലേബർ ഒാഫിസർ അറിയിച്ചു. കഴക്കൂട്ടം പൊലീസിലും ലേബർ ഒാഫിസർക്കും തൊഴിലാളികൾ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story